പ്ലീസ് കംബാക്ക് ആര്യ, സ്റ്റാർട്ട് മ്യൂസിക്കിൽ അനൂപും സുചിത്രയും വേണ്ട ആര്യ തന്നെ മതിയെന്ന് ആരാധകർ

71

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹാസ്യ പരമ്പരയായ ബഡായി ബംഗ്ലാവിൽ എത്തിയ നാൾ മുതൽ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മോഡലും നടിയുമായ ആര്യ. ബിഗ് ബോസ് രണ്ടാം സീസണിൽ എത്തിയ ശേഷമാണ് ആര്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്.

അതേ സമയം വർഷങ്ങളോളം സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്‌ളാവിലൂടെ നിരവധി ആരാധകരെ നേടിയെടുത്തു ആര്യ. രമേഷ് പിഷാരടിക്ക് ഒപ്പമുളള ബഡായി ബംഗ്ലാവിലെ നടിയുടെ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബഡായി ബംഗ്ലാവിന് ശേഷവും മിനിസ്‌ക്രീൻ രംഗത്ത് സജീവമാണ് ആര്യ, കൂടാതെ സിനിമകളിലും എത്തിയിരുന്നു താരം. അഭിനേത്രി എന്നതിലുപരി അവതാരകയായും ശ്രദ്ധേയയാണ് നടി.

Advertisements

ബിഗ് ബോസിൽ എത്തിയ സമയത്ത് കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ആര്യ തുറന്നു പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യക്കൊപ്പം മകൾ റോയയും സോഷ്യൽ മീഡിയയിലെ താരമാണ്. മകൾക്കൊപ്പമുളള വിശേഷങ്ങൾ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ആക്ടീവാകാറുണ്ട് നടി. ആര്യയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്.

Also Read
അദ്ദേഹത്തിന്റെ ആ ഒരു കാര്യം എനിക്ക് ഭയങ്കര ഇഷ്ടമാണ്: ഡായിൽ വെബറിനെ കല്യാണം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി സണ്ണി ലിയോൺ

നടി അവതരിപ്പിച്ച ശ്രദ്ധേയ ഷോകളിൽ ഒന്നാണ് എഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും. 2019ൽ തുടങ്ങിയ സ്റ്റാർട്ട് മ്യൂസിക്കിൽ തുടക്കം മുതൽ അവതാരകയായി എത്തിയത് ആര്യയാണ്. ഒരു മ്യൂസിക്ക് ഗെയിം ഷോ ആയി എത്തിയ പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മിനിസ്‌ക്രീൻ താരങ്ങളും ഗായകരുമെല്ലാം പരിപാടിയിൽ ഭാഗമായി എത്തിയിരുന്നു.

എഷ്യാനെറ്റിന് പുറമെ ഹോട്ട് സ്റ്റാറിലും സ്റ്റാർട്ട് മ്യൂസിക്കിന്റെ എപ്പിസോഡുകൾ വരാറുണ്ട്. ബിഗ് ബോസ് സമയത്ത് ചെറിയ ഇടവേള വന്നെങ്കിലും പിന്നീട് ഷോയുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു ആര്യ. ആര്യക്കൊപ്പം സഹ അവതാരകനായി ധർമ്മജനും ഒപ്പമുണ്ടായിരുന്നു. അതേസമയം അടുത്തിടെയാണ് സ്റ്റാർട്ട് മ്യൂസിക്കിന്റെ പുതിയ സീസണിനെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇത്തവണ ആര്യയ്ക്ക് പകരം ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും വാനമ്പാടി താരം സുചിത്ര നായരുമാണ് അവതാരകരായി എത്തുന്നത്. സ്റ്റാർട്ട് മ്യൂസിക്കിന്റെ പുതിയ സീസണിന്റെ പ്രൊമോ വീഡിയോയും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം സ്റ്റാർട്ട് മ്യൂസിക്ക് പുതിയ സീസൺ തുടങ്ങിയതിന് പിന്നാലെ ആര്യ തന്നെ വീണ്ടും അവതാരകയായി എത്തണമെന്ന് പറയുകയാണ് ആരാധകർ.

Also Read
അദൃശ്യ ആകാൻ പറ്റിയാൽ ഞാൻ ആ സൂപ്പർതാരത്തിന്റെ മുറിയിലേക്ക് പോകും; സ്വാസിക പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ

സ്റ്റാർട്ട് മ്യൂസിക്കിൽ അനൂപും സുചിത്രയും വേണ്ട, പ്ലീസ് കംബാക്ക് ആര്യ എന്നാണ് ഒരു ആരാധിക ആര്യയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. സ്റ്റാർട്ട് മ്യസിക്ക് സീസൺ തുടങ്ങിയപ്പോൾ ആ വെമ്പാല വേണ്ട എന്ന് പറഞ്ഞതിൽ നിന്നും സീസൺ 3 പ്രൊമോ വന്നപ്പോൾ ആര്യ ചേച്ചി മതി എന്ന് പറയിപ്പിച്ചതിൽ ആണ് ചേച്ചിയുടെ വിജയം എന്ന് മറ്റൊരാളും കുറിച്ചു. സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3യിൽ നിങ്ങളെ ഒരുപാട് മിസ് ചെയ്യും.

പ്രൊമോ കണ്ടപ്പോൾ വിഷമം ആയി എന്ന് മറ്റൊരാളും കുറിച്ചു. സ്റ്റാർട്ട് മ്യൂസിക്കിൽ ആര്യ ചേച്ചി തിരിച്ചുവരണം എന്നാണ് നടിയുടെ പോസ്റ്റുകൾക്ക് താഴെ ആരാധകർ ഒന്നടങ്കം പറയുന്നത്. അതേസമയം ഷോയിൽ ഇത്തവണ എന്താണ് വരാത്തത് എന്നതിനെ കുറിച്ചൊന്നും ആര്യ പ്രതികരിച്ചിട്ടില്ല. അനൂപും സുചിത്രയും ഷോ നല്ല രീതിയിൽ കൊണ്ടുപോകുമെന്നാണ് മറ്റുചിലർ പറയുന്നത്.

ഏതായാലും സ്റ്റാർട്ട് മ്യൂസിക്കിന്റെ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസിന് പിന്നാലെ അവതാരകനായിട്ടുളള അനൂപിന്റെ തുടക്കം സ്റ്റാർട്ട് മ്യൂസിക്കിലാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇത്തവണ സ്റ്റാർട്ട് മ്യൂസിക്ക് എപ്പിസോഡിൽ എത്തുന്നുണ്ട്.

Also Read
ആരോഗ്യമുള്ള ശരീരത്തിന് ദിവസേന വ്യായാമം ചെയ്യുക ; മോഹൻലാലിന്റെ വീഡിയോ വൈറൽ

Advertisement