ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, ആ സമയത്ത് അതെല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്: വീണ നന്ദകുമാർ പറയുന്നു

75104

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായി മാറയതോടെ ഏറെ ആരാധകരേയും താരത്തിന് ലഭിച്ചിരുന്നു.

മാലാഖയ്ക്ക് പിന്നാലെ ലവ്, ഭീഷ്മ പർവ്വം എന്നീ സിനിമകളിലും താര ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അതേ സമയം കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തെ പോലെ വളരെ ബോൾഡ് ആണ് യഥാർത്ഥ ജീവി ത്തിൽ വീണയും.

Advertisements

ഏറെ സദാചാര ബോധം പേറുന്ന ഒരു സമൂഹത്തെ നോക്കി താൻ ഒന്നിലധികം തവണ പ്രണയിച്ചിട്ട് ഉണ്ടെന്നും ബിയർ കഴിക്കാറ് ഉണ്ടെന്നൊക്കെ പറയാൻ വീണയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. 2017 പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ താരമാണ് വീണ നന്ദകുമാർ.

Also Read
ഞാനിതുവരെ അങ്ങനെ ചെയ്തിട്ടില്ല, അതുകൊണ്ട് ആ സീൻ ബുദ്ധിമുട്ട് ആയിരുന്നു, എന്തായാലും പ്രൊഡ്യൂസറിന് ചെലവാക്കിയതിന്റെ ഇരട്ടി കിട്ടി: ജാനകി സുധീർ

അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഓഡീഷനിൽ താരം പങ്കെടുത്തെങ്കിലും അതിൽ അവസരം ലഭിക്കാതെ വരികയായിരുന്നു. തുടർന്ന് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും സിനിമാ മേഖലയിലേക്ക് ഒരു തിരിച്ചു വരവ് താരത്തിന് സാധിക്കാതെ വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ചെറിയ വേഷങ്ങൾ പോലും കൈകാര്യം ചെയ്യുവാൻ വീണ തയ്യാറായത്. കോഴിപ്പോര് അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിനിമയിൽ നിന്ന് വിട്ടു നിൽക്കാതെ സിനിമയിൽ തന്നെ നിലകൊള്ളുവാൻ വീണ ശ്രമിച്ചിരുന്നു. 2017 ലാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത് എങ്കിലും വീണ നന്ദകുമാർ എന്ന താരത്തെ മലയാള സിനിമയിൽ ശ്രദ്ധിച്ചത് 2019 പുറത്തിറങ്ങിയ ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ്.

ചിത്രത്തിലെ റിൻസി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എപ്പോഴും വാചാലയാണ് വീണ നന്ദകുമാർ. ഇക്കുറി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലും തന്റെ പ്രണയങ്ങളെ കുറിച്ചാണ് വീണ തുറന്ന് പറയുന്നത്.

താൻ നല്ലൊരു കാമുകിയായിരുന്നു എന്നും അത് തന്റെ കാമുകന്മാരോട് ചോദിച്ചാൽ അറിയാമെന്നും വീണ നന്ദകുമാർ പറയുന്നു. പല തവണ പ്രണയിച്ചിട്ടുണ്ട് ബ്രേക്ക് അപ് ആയിട്ടുണ്ട് എന്നാൽ അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും വീണ അഭിമുഖത്തിൽ വ്യക്തമാക്കി.

ബ്രേക് അപ് ആയ പ്രണയങ്ങൾ പാഠങ്ങളൊന്നും നൽകിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങൾ തന്നെയാണ്. അതിൽ എന്റെ കാമുകന്മാർ മുതൽ ഞാൻ പരിചയപ്പെട്ട ആളുകൾവരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

Also Read
ഞാൻ ചാരിക്കിടക്കകയാണ്, പെട്ടെന്ന് അയാൾ എന്റെ പുറകിൽ തഴുകി, വായിൽ ആദ്യം വന്നത് തെറിയാണ് പുറകെ ഒറ്റ ഒന്നങ്ങ് കൊടുത്തു, മഞ്ജു വിജീഷ് പറയുന്നു

പിറകോട്ട് ചിന്തിക്കുമ്പോൾ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാൻ സന്തോഷവതിയാണെന്നും വീണ നന്ദകുമാർ പറയുന്നു.
തന്റെ പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയ അഭ്യർത്ഥനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നു മുൻപൊരു അഭിമുഖത്തിൽ വീണ പറഞ്ഞിട്ടുണ്ട്.

സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.’എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പി അയിരിക്കണം, ഞാനും ഹാപ്പി ആയിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങൾ ഒന്നുമില്ലെന്നും വീണാ നന്ദകുമാർ പറയുന്നു.

Advertisement