Home Entertainment Celebrities

പിണക്കങ്ങളും പരിഭവങ്ങളും മറന്ന് അമ്പിളി ദേവിയുടെ മക്കളെ വാരിപ്പുണർന്നും ചുംബിച്ചും നവ്യാ നായർ, കണ്ണ് നിറഞ്ഞ് കണ്ട് നിന്നവരും

959

കലോൽസവ വേദികളിൽ നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് നവ്യ നായരും അമ്പിളി ദേവിയും. ആദ്യം സിനിമയിൽ എത്തിയത് അമ്പിളി ദേവി ആണെങ്കിലും തെന്നിത്യയിലെ താരറാണിയായി മാറിയത് നവ്യാ നായർ ആയിരുന്നു.

എന്നാൽ നവ്യാ നായർ സിനിമയിൽ എത്തുന്നതിന് മുമ്പ് അന്ന് നടി ആയിരുന്ന അമ്പിളി ദേവിക്ക് മുന്നിൽ സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ കലാ തിലക പട്ടം അടിയറ വെക്കേണ്ടി വന്നിരുന്നു. അന്ന് നവ്യാ നായർ ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് വലിയ വാർത്ത ആയിരുന്നു.

Advertisements

അന്ന് കലോത്സവ വേദിയിൽ അമ്പിളി ദേവിക്കെതിരെ പറഞ്ഞത് ഇന്നും ട്രോളുകളിൽ നിറയുന്നുണ്ട്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അമ്പിളിയും നവ്യയും കണ്ട് മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഉൽഘാടന വേദിയിൽ ആയിരുന്നു അമ്പിളിദേവിയെയും മക്കളെയും നവ്യാ നായർ കണ്ടു മുട്ടുന്നത്.

Also Read
കിടിലൻ ഫോട്ടോകളുമായി അപർണ ബാലമുരളി അഭിനയം മാത്രമല്ല ലുക്കിലും പൊളിയാണെന്ന് ആരാധകർ, വൈറൽ

ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അമ്പിളി ദേവിയുടെ മക്കളെ നവ്യാ നായർ വാരിപ്പുണരുന്നതും ഉമ്മ വെക്കുകയും ചെയ്യുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആയി മാറിയിരിക്കുന്നത്.

പരിഭവങ്ങളെല്ലാം മറന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചൊരു വേദി പങ്കിടുമ്പോൾ ആരധകർക്കും ഇത് വലിയൊരു സന്തോഷം തന്നയാണ്. പണ്ട് കലോത്സവ വേദിയിൽ നൃത്തത്തിൽ നവ്യക്ക് കിട്ടേണ്ട സമ്മാനമായിരുന്നു അമ്പിളി ദേവിക്ക് കിട്ടിയതെന്ന് പറഞ്ഞുകൊണ്ട് കരഞ്ഞിരുന്നു നവ്യയുടെ വീഡിയോ.

അന്ന് പ്രേക്ഷകർ ഒരുപോലെ ഏറ്റെടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മാധ്യമങ്ങൾക്കും അവിടെയുള്ള ഒരുപാട് ആളുകൾക്കും മുന്നിൽ നിന്ന് പരാതിയോടെ കരഞ്ഞ് കൊണ്ട് നിൽക്കുന്ന നവ്യയുടെ മുഖം ഇന്നും എല്ലാവർക്കും ഓർമയുണ്ട്.

അന്ന് അവിടെ നിന്ന് വിതുമ്പി കരഞ്ഞു കൊണ്ടിരുന്ന നവ്യയുടെ മുഖം ഇന്നലെയെന്നോളം എല്ലാവരുടെയും മനസ്സിൽ തെളിയുന്ന ഒന്നാണ്. അന്നത്തെ ഒരു സാധാരണ പെൺകുട്ടിക്കുണ്ടാകുന്ന എല്ലാ വികാരങ്ങളും വിഷമങ്ങളും എല്ലാം തന്നെ തുറന്ന് പറഞ്ഞായിരുന്നു വേദിയ്ക്ക് മുന്നിലിരുന്നു വിധി കർത്താക്കളെയും മറ്റുള്ളവരെയെല്ലാം കുറ്റപ്പെടുത്തികൊണ്ട് നവ്യാ നായർ കരഞ്ഞത്.

Also Read
അറിഞ്ഞു കൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്, എന്നാൽ അതൊന്നും ഓർത്ത് ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല; ശ്വേതാ മേനോൻ

വർഷങ്ങളുടെ വലിയൊരു നീണ്ട ഇടവേളയ്ക്കു ശേഷം അമ്പിളി ദേവിയും നവ്യാ നായരുും ഒത്തു ചേർന്നപ്പോൾ ആരാധകരുടെ കണ്ണ് നിറയ്ക്കുന്ന ഒരു മുഹൂർത്തം ആയിരുന്നു അത്. അമ്പിളിയുടെ മക്കളെ ഉമ്മ വയ്ക്കുന്നതും വാരിപ്പുണരുകയുമെല്ലാം ചെയ്യുന്ന വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഈ ഒത്തു ചേരൽ ആരാധകർക്കാണ് ഇപ്പോൾ ഏറ്റവുമധികം സന്തോഷം നൽകിയിരിക്കുന്നതെന്ന് അന്ന് നവ്യയുടെ കണ്ണ് നീര് കണ്ടു നിന്നവർ ഊരും സംശയമില്ലാതെ പറയും. അതോടൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ നവ്യ ചെണ്ട മേളക്കാരുടെ കൂടെ ചെണ്ട കൊട്ടുന്നതും ഒരു സാധാരണ ആളെ പോലെ ഇടപഴകുന്നതും എല്ലാം വൈറലാണ്.

Advertisement