ദേഹത്ത് നിന്നു കൈയെടുത്തില്ലെങ്കിൽ ഞാൻ ആളുകളെ വിളിച്ചു കൂട്ടും: തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി മീരാ വാസുദേവ്

210

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലസ്സി ഒരുക്കിയ തന്മാത്ര എന്ന സിനിമയിലൂടെ മലയാളത്തിൻരെ വെള്ളിത്തിരയുലെത്തിയ താരമാണ് നടി മീര വാസുദേവ്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.

2003 മുതൽ സിനിമ ലോകത്ത സജീവമായ മീര വാസുദേവ് ഇപ്പോൾ സീരിയൽ രംഗത്തും തിളങ്ങുകയാണ്. മോഡലിംഗിന്റെ രംഗത്ത് നിന്നാണ് മീര സിനിമ ലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രം തെലുങ്കിലാണ് പുറത്തിറങ്ങിയത്.

Advertisements

മുംബൈയിലാണ് മീര ജനിച്ചതും വളർന്നതും.മീരയുടെ വേരുകൾ തമിഴ്‌നാട്ടിലാണ്. കുട്ടിമാമ എന്ന സിനിമയിലാണ് മീര മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് മീര വാസുദേവ് ഇപ്പോൾ.

ടിആർപി റേറ്റിങ്ങിൽ ഏറെ മുന്നിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. അതേ സമയം സോഷ്യൽ മീഡിയയിൽ മീരയുടെ ഒരു പഴയ ഇന്റർവ്യൂ വീഡിയോ വൈറലാകുകയാണ്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ പങ്കെടുക്കവെ മീരാ വാസുദേവ് പറഞ്ഞ കാര്യങ്ങളാണ് വൈരളാകുന്നത്.

കുട്ടികാലം മുതൽ താൻ അബ്യുസിങിന് വിധേയായിരുന്നു എന്നും എട്ടു വയസ് തൊട്ട് അത് തുടങ്ങി ഒടുവിൽ പതിനാറാം വയസിലാണ് താനത് വീട്ടിൽ പറഞ്ഞതെന്ന് മീര പറയുന്നു. മീരയുടെ വാക്കുകൾ ഇങ്ങനെ:

എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാൻ വേദനിപ്പിക്കുന്നു എന്നോർത്താണ് ഞാൻ എല്ലാം സഹിച്ചത്.

എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു. അയാൾ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാർട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വച്ചു എന്റെ തോളിൽ കൈയിട്ടു പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന്.

എട്ടു വർഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കിൽ ആളുകളെ വിളിച്ചു കൂട്ടും, അവരെ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവിൽ ഞാനത് അമ്മയോട് പറഞ്ഞുവെന്നും മീരാ വാസുദേവ് വെളിപ്പെടുത്തുന്നു.

Advertisement