തന്റെ ജോലിക്കാരന് ദസറ ആഘോഷിക്കാൻ പുതുപുത്തൻ കാർ സമ്മാനം; വീണ്ടും ബോളിവുഡിനെ ഞെട്ടിച്ച് ജാക്വിലിൻ ഫെർണാണ്ടസ്, കൈയ്യടിച്ച് ആരാധകർ

74

ഏറെ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർനായികയാണ് താരസുന്ദരി നടി ജാക്വിലിൻ ഫെർണാണ്ടസ്.
തിളങ്ങുന്ന ചർമവും സുന്ദരമായ മുടിയുമാണ് ജാക്വിലിനെ ഏറെ ആകർഷകയാക്കുന്നത്. ഇപ്പോഴിതാ ദസറ ആഘോഷം വ്യത്യസ്തമാക്കി കൈയ്യടി നേടുകയാണ് ജാക്വിലിൻ.

തൻറെ ജോലിക്കാരിലൊരുള്ള ഒരാൾക്ക് പുത്തൻ കാർ സമ്മാനിച്ചാണ് നടി മറ്റുള്ളവർക്കും മാതൃകയായത്. ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ കൂടെയുള്ള ജീവനക്കാരനാണ് ദസറ ദിനത്തിൽ സർപ്രൈസ് സമ്മാനം നൽകി താരം ഞെട്ടിച്ചത്.

Advertisements

ദസറ ആഘോഷ വേളയിലാണ് ജാക്വിലിൻ ജീവനക്കാരന് കാർ സമ്മാനിച്ചത്. ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറിയ കാലം മുതൽ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച് താരം വമ്പൻ സമ്മാനം നൽകിയിരിക്കുന്നത്.

പുതിയ കാറിന്റെ പൂജയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രാഫിക്ക് പൊലീസ് വേഷത്തിൽ നിൽക്കുന്ന ജാക്വിലിനെ വീഡിയോയിൽ കാണാം. മുംബൈയിൽ ഒരു റോഡിൽ വച്ചാണ് പൂജ നടത്തിയത് .

ജീവനക്കാരൻ താരത്തിന്റെ മുന്നിൽ വച്ച് റോഡിൽ നാളികേരം ഉടച്ച് ചടങ്ങുകളോടെ പൂജ നടത്തുന്നതിന്റെ വീഡോയായാണ് പ്രചരിക്കുന്നത്. ആദ്യത്തെ അടിയിൽ തന്നെ തേങ്ങ ഉടഞ്ഞതോടെ ചുറ്റുള്ളവർ ആരവം മുഴക്കുന്നതും വീഡിയോയിലുണ്ട്.

ഇതാതയമായല്ല ജാക്വലിൻ തന്റെ ജോലിക്കാർക്ക് വിലുിടിപ്പുള്ള സമ്മാനങ്ങൾ നലടകുന്നത്. നേരത്തെ തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനും ജാക്വിലിൻ കാർ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ജീവനക്കാരനും കാർ സമ്മാനമായി നൽകിയത്.

Advertisement