ചെറുപ്പം മുതൽ വ്യയാമം ദിനചര്യയിലുണ്ട്, അമ്മയ്ക്കത് നിർബന്ധമായിരുന്നു: വ്യായാമത്തെയും ഡയറ്റിനെയും കുറിച്ച് മാളവിക ജയറാം

172

നടൻ ജയറാമും മുൻകാല നായിക നടിയും ഭാര്യയുമായ പാർവ്വതിയും മലയാളികൾക്ക് ഏറെ പ്രിയങ്കരരായ മാതൃക ദമ്പതികളാണ്. വർഷങ്ങൾക്ക് മുമ്പ് പത്മരാജന്റെ അപരൻ എന്ന സിനിയിലൂടെ മലയാള ചലച്ചിത്ര ലോത്തേക്ക് അരങ്ങേറ്റം കുറിച്ച ജയറാം തന്റെ ആദ്യചിത്രത്തിലെ നായികയെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന സിനിമയിലൂടെയാണ് പാർവ്വതി സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലെ സുപ്പർനായികയായി മാറി. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയരംഗം വിട്ട പാർവ്വതി നൃത്തവും മറ്റുമായി സജീവമാണ്.

Advertisements

ജയറാം പാർവ്വതി ദമ്പതികൾക്ക് 2 മക്കളാണ് ഉള്ളത് മാളവികയും കാളിദാസനും. ഇരുവർക്കും ധാരാളം ആരാധകരും ഉണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് കാളിദാസ് ജയറാം. മികച്ച ബാലതാരത്തിനുള്ള അവാർഡും കാളിദാസ് കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ മാളവിക ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല.

എന്നാൽ സോഷ്യൽ മീഡിയയിൽ മാളവിക സജീവമാണ്. ഫാഷൻ ലോകത്തേക്ക് ശ്രദ്ധ തിരിച്ച താരത്തിന് സിനിമയേക്കാൾ പ്രിയം ഫാഷനോടാണ്. ഒരു ജ്വല്ലറിക്ക് വേണ്ടി മാളവികയും ജയറാമും ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു. പരസ്യം സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു. ഇപ്പോഴിതാ തന്റെ തന്റെ വ്യായാമത്തെയും ഡയറ്റിനെയും കുറിച്ച് തുറന്നു പറയുകയാണ് മാളവിക.

മാളവികയുടെ വാക്കുകൾ ഇങ്ങനെ;

വ്യയാമം, ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട് അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക് ഔട്ട് കൂട്ടും.

ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ടെന്നും മാളവിക വെളിപ്പെടുത്തുന്നു..

Advertisement