ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനും ചലച്ചിത്ര ഗാനാരാധകരുടെ പ്രിയങ്കരനായ ഗായകനുമാണ് വിജയ് യേശുദാസ്. ഇന്ത്യയിലെ മിക്ക ഭാഷകളിലും മികച്ച ഗാനങ്ങൾ അലപിച്ച് പ്രേക്ഷകരുടെ മനം കവരാൻ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട് ഇതിനോടകം തന്നെ.
സിനിമാ പിന്നണി ഗാനങ്ങൾക്ക് പിന്നാലെ ടെലിവിഷൻ പരിപാടികളിലും മറ്റും സജീവമായ അദ്ദേഹത്തിന് വളരെയധികം ആരാധകരുണ്ട്. വിജയ് യേശുദാസിന്റെ പാട്ടുകൾക്ക് ഒരുപാട് അസ്വാദകരുണ്ട്. ധനുഷ് നായകനായ മാരി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച് അദ്ദേഹം സിനിമയിലും തിളങ്ങിയിരുന്നു.

കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് ആണ് നേടിയത്. ഇതുവരെ മൂന്ന് സംസ്ഥാന അവാർഡുകളാണ് വിജയ് നേടിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് പറയുകയാണ് വിജയ് യേശുദാസ്.
വിജയ് യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ;
കുട്ടിക്കാലം മുതൽ തന്നെ താൻ ലാലേട്ടന്റെ കടുത്ത ആരാധകൻ ആണ്. തന്റെ വീട്ടിൽ താൻ ലാലേട്ടൻ ഫാനും തന്റെ ചേട്ടൻ മമ്മൂക്ക ഫാനും ആയിരുന്നു. അതുപോലെ തമിഴിൽ നോക്കിയാൽ താൻ രജനികാന്ത് ഫാനും തന്റെ അനുജൻ കമൽ ഹാസൻ ഫാനും. നടനായി മാറിയ ശേഷം ആരാധന തോന്നിയ മറ്റൊരു നടൻ മമ്മുക്കയാണ്.

ഡ്രസിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ അദ്ദേഹം പുലർത്തുന്ന ശ്രദ്ധയാണ് അദ്ദേഹത്തെ ഏറെ ഫോളോ ചെയ്യാനുള്ള കാരണം. ചില കഥാപാത്രങ്ങൾ മമ്മുക്ക മാത്രം ചെയ്താലേ ശെരിയാവൂ. അതുപോലെ ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കൂ. പുതിയ തലമുറയിൽ ഇഷ്ട്ടപെടുന്ന രണ്ടു താരങ്ങൾ ഫഹദ് ഫാസിലും പാർവതിയും ആണ്. കഥാപാത്രങ്ങളായി മാറാനുള്ള അവരുടെ കഴിവാണ് തനിക്കു ഭയങ്കരമായി ഇഷ്ട്ടപെട്ടതെന്നും വിജയ് യേശുദാസ് പറയുന്നു.









