പിറന്നാൾ ദിനത്തിൽ ദിലീപിന് സർപ്രൈസൊരുക്കി കാവ്യാ മാധവനും മീനാക്ഷിയും: കൈയ്യടിച്ച് ആരാധകർ

311

മലയാളത്തിന്റെ ജനപ്രിയതാരം ദിലീപിന്റെ 53അമ്ബത്തിമൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദീവസം. മിമിക്രി രംഗത്ത് നിന്നും കമലിന്റെ പൂക്കാലം വരവായി എന്ന സിനിമയിലൂടെ സംവിധാന സഹായിയായിഎത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായ നടനാണ് ദിലീപ്.

ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് മെല്ലെ മെല്ലെ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു ദിലീപ്. ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ അദ്ദേഹത്തിന് ആരാധകർ സമ്മാനിച്ചതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റ 53ാം പിറന്നാൾ ആഘോഷത്തിനിടയിലെ വിശേഷങ്ങളാണ്‌സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനൊപ്പമുള്ള പുതിയ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തവണത്തെ ആഘോഷത്തിന്റെ കേക്കിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കാവ്യ മാധവനും മീനാക്ഷിയും ചേർന്നാണ് ദിലീപിന് പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കിയത്.

അതേ സമയം ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന് ചോദിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഫാൻസ് അസോസിയേഷന്റെ നേൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ലോക് ഡൗൺ സമയത്തായിരുന്നു ചെന്നൈയിലുള്ള മകൾ മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്. അച്ഛന്റെ പിറന്നാളാഘോഷത്തിന് സർപ്രൈസ് ഒരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അതേ സമയം ഒരു നടനാവുക എന്ന സ്വപ്നവുമായി എത്തിയ ഗോപാലകൃഷ്ണൻ എന്ന ദിലീപിന് ആദ്യം ചെയ്യേണ്ടി വന്നത് സംവിധാന സഹായിയുടെ റോൾ. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ചു. ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകമായ സിനിമ മാനത്തെ കൊട്ടാരം ആയിരുന്നു.

സുനിൽ സംവിധാനം ചെയ്ത ഈ സിനിമ ദിലീപിനെ നടൻ എന്ന് രേഖപ്പെടുത്തി. ഹാസ്യ താരത്തിൽ നിന്ന് ഒരു നായകനായുള്ള സ്ഥാനക്കയറ്റം നൽകിയത് സംവിധായകൻ സുന്ദർദാസ് ആയിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ ദിലീപിന്റെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സല്ലാപത്തിൽ ഒരുമിച്ചഭിനയിച്ച ദിലീപും മഞ്ജു വാര്യരും പിന്നീടും പല ഹിറ്റ് സിനിമകളിലെ താര ജോഡികളായി. ഒടുവിൽ ഏവരേയും അത്ഭുതപ്പെടുത്തി ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധം പിരിയുകയായിരുന്നു. മഞ്ജു വാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകൾക്കൊടുവിൽ കാവ്യയെ വിവാഹം കഴിക്കുന്നത്.

കഴിഞ്ഞ 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകൾ ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ ദിവസങ്ങൾക്ക് മുമ്പാണ് ദിലീപിന്റെ വീടായ പത്മസരോവരത്തിൽ ആഘോഷിച്ചത്.

Advertisement