Home Entertainment Celebrities

തന്റെ ഗ്ലാമറസ് ലുക്കാണ് തമിഴ് സിനിമ ആഗ്രഹിച്ചത്: വെളിപ്പെടുത്തലുമായി നടി ഷീല

191

വർഷങ്ങളായി തെന്നിന്ത്യൻ സനിമയിൽ നിറസാന്നിധ്യമാണ് നടി ഷീല. പഴടകാലത്ത് പ്രേം നസീർ, സത്യൻ, മധു ഉൾപ്പെടെയുള്ള മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ ഷീല മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ്.

മലയാള സിനിമയിൽ കരുത്തുറ്റ നിരവധി നായിക കഥാപാത്രങ്ങളെ ഷീല അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽ ഒരു ഇടവേളയെടുത്ത ഷീല ഏറെ നാളുകൾക്ക് ശേഷം സത്യൻ അന്തിക്കായിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു. പിന്നീട് വീണ്ടും മലയാള സിനിമയിൽ സജീവമായ ഷീല ദിലീപിന് ഒപ്പം മിസ്റ്റർ മരുകനിലും മോഹൻലാലിന് ഒപ്പം സ്‌നേഹവീട്ടിലും അഭിനയിച്ചിരുന്നു.

Advertisements

ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ഷീല. അതേ സമയം തമിഴ് സിനിമ തനിക്ക് തീരെ കംഫർട്ട് ആയിരുന്നില്ല എന്ന് തുരന്ന് പറഞ്ഞിരിക്കുകയാണ് ഷീല. ഷീലയുടെ വാക്കുകൾ ഇങ്ങനെ:

മലയാള സിനിമ തനിക്ക് നല്ല കഥാപാത്രങ്ങൾ നൽകിയത് കൊണ്ടാണ് ഇവിടെ സജീവമായത്. തമിഴ് സിനിമ തന്റെ ഗ്ലാമറസ് ലുക്കാണ് ആഗ്രഹിച്ചത്. ചെമ്മീൻ സിനിമയിലേക്കുള്ള ഓഫർ വരുമ്പോൾ ശിവാജി ഗണേശന്റെ സിനിമയും തനിക്ക് വന്നിരുന്നു.

എന്നാൽ ചെമ്മീൻ എന്ന സിനിമയാണ് തനിക്ക് ത്തെരെഞ്ഞെടുക്കാൻ തോന്നിയതെന്നും വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ഷീല പറയുന്നു. തമിഴ് സിനിമ എനിക്ക് തീരെ കംഫർട്ടല്ലായിരുന്നു എന്റെ അമ്മയ്ക്കും തമിഴിൽ അഭിനയിക്കുന്നതിനോട് ഇഷ്ടമില്ലായിരുന്നു.

തമിഴ് സിനിമയിൽ എന്റെ ഗ്ലാമറസ് ലുക്കാണ് ഒരു നായിക എന്ന നിലയിൽ അവർ ആഗ്രഹിച്ചത്.പക്ഷേ അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു. മലയാളത്തിൽ വന്നപ്പോൾ നല്ല കഥകളുള്ള സിനിമകൾ എനിക്ക് ലഭിച്ചു.

ഇവിടെയും ഒരു ഗ്ലാമർ നായിക എന്ന നിലയിൽ എന്നെ അവതരിപ്പിച്ചെങ്കിലും നല്ല കഥാപാത്രങ്ങളായിരുന്നു എല്ലാം.ചെമ്മീൻസിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ എനിക്ക് ശിവാജി ഗണേശൻ സാറിന്റെ സിനിമയിലും അഭിനയിക്കാൻ ഒരു ഓഫർ വന്നു. പക്ഷേ ചെമ്മീൻ സിനിമയാണ് ഞാൻ തെരഞ്ഞെടുത്തതെന്നു ഷീല വ്യക്തമാക്കുന്നു.

Advertisement