ഇത് മമ്മൂട്ടിക്ക് മാത്രമേ കഴിയ, മറ്റൊരാളെ ചിന്തിക്കാൻ കൂടെ പറ്റില്ല: വൺ സിനിമ സംഭവിച്ചതിങ്ങനെ

12

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രി വേഷമിടുന്ന ‘വൺ’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിറകൊടിഞ്ഞ കിനാവുകൾ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ്.

Advertisements

ഇത് മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചിത്രമാണെന്ന് ബോബി സഞ്ജയ്. മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ കടയ്ക്കൽ ചന്ദ്രനായി ചിന്തിക്കാൻ കഴിയില്ലെന്ന് ഒരു അഭിമുഖത്തിൽ ഇവർ പറയുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി തന്നെ മതിയെന്ന് തീരുമാനിക്കുകയും അദ്ദേഹം ഓകെ പറയുകയും ചെയ്തതോടെയാണ് ചിത്രത്തിന് ഗ്രീൻ സിഗ്‌നൽ ലഭിച്ചത്. ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേരുകയും ചെയ്തു.

കടയ്ക്കൽ ചന്ദ്രനെന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കടയ്ക്കൽ ചന്ദ്രൻറെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തിൽ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതിൽ സംശയമില്ല.

ജോജു ജോർജ്ജ്, മുരളി ഗോപി, ഗായത്രി അരുൺ, ബാലചന്ദ്രമേനോൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, അലൻസിയർ, മാമുക്കോയ, സുദേവ് നായർ തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement