വരവറിയിച്ച് രജനി എസ്പിബി അനിരുദ്ധ് ത്രയം; ത്രില്ലടിപ്പിച്ച് ദർബാറിലെ ആദ്യ ഗാനം, ട്രെൻഡിങ്ങിൽ ഒന്നാമത്

19

ഹിറ്റ് മേക്കർ എആർ മുരുകദോസ് സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ദർബാറിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എസ്പിബി അനിരുദ്ധ് രജനി ത്രയത്തിൽ ഒരുങ്ങിയ ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വന്തേണ്ട ദർബാർ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിവേക് ആണ്.

Advertisements

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദർബാർ. രജനിയുടെ 167ാം ചിത്രമാണിത്. ചന്ദ്രമുഖി, കുസേലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാരയാണ് ഈ ചിത്രത്തിൽ രജനീകാന്തിന്റെ നായിക. നിരവധി ബോളിവുഡ് താരങ്ങളാണ് ദർബാറിൽ അഭിനയിക്കുന്നത്.

പ്രദീപ് കബ്ര, പ്രതീക് ബബ്ബർ, ദാലിബ് താഹിൽ, ജതിൻ സർന എന്നീ ബോളിവുഡ് താരങ്ങൾ ചിത്രത്തിൽ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം അടുത്ത വർഷം ജനുവരി 9ന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. ലൈക്കയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്.ജെ സൂര്യയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്.

Advertisement