ആരാധകരെ ത്രില്ലടിപ്പിച്ച് ലോകേഷ് കനകരാജിന്റെ ദളപതി 64; വൈറലായി വിജയിയുടെ ലുക്ക്

27

തമിഴകത്തിന്റെ ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 ലെ (താൽക്കാലിക പേര്) വിജയിയുടെ ലുക്ക് വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisements

അതേസമയം ഗ്യാംഗ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ‘ദളപതി 64’ന്റെ ഡൽഹിയിൽ നടന്നുകൊണ്ടിരുന്ന ഷൂട്ടിംഗ് പൂർത്തിയാക്കി ഡിസംബറിൽ ശിവമോഗ ജയിലിൽ ചിത്രീകരണം ആരംഭിക്കും.

ഡിസംബർ ഒന്നുമുതൽ അടുത്ത വർഷം ജനുവരി 18 വരെയാണ് ജയിലിൽ ഷൂട്ട് ചെയ്യാനുള്ള അനുമതിയുള്ളത്. കർണാടകയിലെ ഷൂട്ടിങ്ങിന് ശേഷം കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷമാണ് ചിത്രം തിയേറ്ററുകളിലെത്തുക.

വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ആൻഡ്രിയ, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ആന്റണി വർഗീസ്, ഗൗരി ജി കൃഷ്ണൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. എക്സ്ബി ഫിലിം ക്രിയേറ്റേർസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ആണ് നിർമ്മാണം.

Advertisement