ആദ്യമായി മുഖം കാണിച്ചത് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ, 400 രൂപ ശമ്പളമായി കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷവും: ലക്ഷ്മി നക്ഷത്ര പറയുന്നു

565

വളരെ പെട്ടെന്ന് തന്നെ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്ച് ചാനലിലെ ടമാർ പഠാർ, സ്റ്റാർ മാജിക്ക് എന്നീ ഷോകളിലൂടെ ആണ് ലക്ഷ്മി നക്ഷത്ര ആരാധകരുടെ ഹൃദയം കവർന്ന് എടുത്തത്.

ചിന്നു എന്നാണ് ആരാധകർ ലക്ഷ്മി നക്ഷത്രയെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലക്ഷ്മി നക്ഷത്ര തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കു വെക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

സ്വന്തമായി യൂടൂബ് ചാനലും ഉള്ള താരം അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പ്രേക്ഷകരും ആരാധകരും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ക്യു ആന്റ് എ വിഡിയോയാണ് ലക്ഷ്മി പങ്കുവച്ചത്.

Also Read
എന്റെ അനുവാദം ഇല്ലാതെ ആയിരുന്നു അന്ന് കമലഹാസൻ എന്നെ ചുംബിച്ചത്, എനിക്ക് അന്ന് 16 വയസ്സായിരുന്നു, പിന്നീടാ ണ് കാര്യം മനസ്സിലായത്: വെളിപ്പെടുത്തലുമായി നടി രേഖ

താൻ അവതാരക ആയതിനെ കുറിച്ചും ആദ്യത്തെ ശമ്പളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വിഡിയോയിൽ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ സിനിമാ പാട്ട് സീനുകളിൽ ഒക്കെ അഭിനയിച്ചിരുന്നതായി ലക്ഷ്മി പറയുന്നു. അവതാരക ആകണമെന്ന ആഗ്രഹം വന്നപ്പോൾ വീടിന് അടുത്തുള്ള ലോക്കൽ ചാനലിൽ അവസരമുണ്ടെന്ന് പരസ്യം കണ്ടു.

അങ്ങനെ അവിടെ പോയി സെലക്ഷൻ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവർക്ക് പാട്ടുവെച്ചുകൊടുക്കുന്നത് അണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി.

ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു.
പിന്നീട് ടിസിവി ചാനൽ, ജീവൻ ടിവി തുടർന്ന് വീ ടിവിയിലേക്കും അവസരം ലഭിച്ചു. 33 വർഷത്തിൽ അധികം അച്ഛൻ പ്രവാസി ആയിരുന്നു അമ്മയാണ് വളർത്തിയത്.

അവതാരക ആകാനൊന്നും അന്ന് അമ്മ സമ്മതിക്കില്ലായിരുന്നു. പിന്നെ അമ്മമ്മയാണ് തനിക്ക് എപ്പോഴും പിന്തുണയായി നൽകിയതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. അവതാരക എന്ന മേഖലയിൽ അന്നും ഇന്നും തനിക്ക് പ്രചോദനം ആയിട്ടുള്ളത് രഞ്ജിനി ഹരിദാസ് ആണെന്നും ലക്ഷ്മി പറയുന്നു.

Also Read
സീരിയലുകളിലെ മിന്നും താരം, സിനിമകളിലും ശ്രദ്ധിക്കപ്പെട്ട നടി, മലയാളികളുടെ പ്രിയതാരം അനില ശ്രീകുമാറിന്റെ ജീവിതം ഇങ്ങനെ

അവതാരക എന്ന ജോലിക്ക് മാന്യതയുണ്ടെന്ന് മലയാളികളെ പഠിപ്പിച്ചത് രഞ്ജിനി ഹരിദാസാണ്. ഇപ്പോഴും ആങ്കറിങ് എന്ന് പറഞ്ഞാൽ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നതും രഞ്ജിനി ഹരിദാസിന്റെ മുഖമാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. അതേ സമയം തന്റെ ചിത്രം ഒരു ആരാധകൻ നെഞ്ചിൽ പച്ചകുത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു.

നിരവധി ആരാധകർ വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരുന്നുവ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സോഷ്യൽ മീഡിയകളിലും നിറയെ ആരാധകരുണ്ട്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലക്ഷ്മി നക്ഷത്ര നല്ലൊരു ഗായിക കൂടിയാണ്.

Advertisement