സീരിയലുകളിലെ മിന്നും താരം, സിനിമകളിലും ശ്രദ്ധിക്കപ്പെട്ട നടി, മലയാളികളുടെ പ്രിയതാരം അനില ശ്രീകുമാറിന്റെ ജീവിതം ഇങ്ങനെ

1258

മലയാളം സിനിമ സീരിയൽ രംഗത്ത് ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു അനില ശ്രീകുമാർ. നിരവധി സീരിയലുകളിലൂടെയും ഒരുപിടി മികച്ച സിനിമകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവരാൻ അനിലയ്ക്ക് കഴിഞ്ഞിരുന്നു.

ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളെ താരം മിനിസ്‌ക്രീനിൽ അവതരിപ്പിച്ചിട്ടു ണ്ട്. മുമ്പ് മലയാളത്തിലെ ഒട്ടുമിക്കാ എല്ലാ സൂപ്പർഹിറ്റ് പരമ്പരകളിലേയും നിറ സാന്നിധ്യം ആയിരുന്നു അനില.

Advertisements

കുട്ടിക്കാാലം മുതലേ നൃത്തം അഭ്യസിച്ചരുന്ന അനില പ്രമുള നൃത്താധ്യാപികമാരായ കലാമണ്ഡലം ക്ഷേമാവതി ടീച്ചർ, കലാമണ്ഡലം സരസ്വതി ടീച്ചർ തുടങ്ങിയ അതുല്യ കലാകാരികളുടെ ശിഷ്യ ആയിരുന്നു. വീനീത്, രംഭ (അന്ന് അമൃത), മനോജ് കെ ജയൻ എന്നിവരം പ്രധാന കഥാപാത്രങ്ങളാക്കി ഹരിഹരൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ സർഗം എന്ന സിനിമയിലൂടെയാണ് അനില അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിൽ ഒരു പാട്ട് സീനിലെ വളരെ ചെറിയ ഒരു കഥാപാത്രമായിരുന്നു താരത്തിന് ലഭിച്ചത്. തുടർന്ന് ഹരിഹരന്റെ തന്നെ പരിണയം എന്ന സിനിമയിൽ കുറച്ചുകൂടി മെച്ചപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചു.
പിന്നീട് മുകേഷിന്റെ കല്യാൺജി ആനന്ദ്ജിയിലെ ഭാഗ്യലക്ഷ്മി എന്ന ബ്രാഹ്മണ പെൺകുട്ടി, ചകോരത്തിലെ ശാന്ത, ചന്തയിലെ ലൈല, ആലഞ്ചേരി തമ്പ്രാക്കളിലെ വിമല, സാഫല്യത്തിലെ പ്രമീള, തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

Also Read
വിവാഹ മോചനത്തിന്റെ തലേ രാത്രിയിൽ പോലും എന്നോട് ചോദിച്ചത് ഇങ്ങനെ: അർബ്ബാസ് ഖാനുമായി പിരിഞ്ഞതിനെ പറ്റി മലൈക അറോറ

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും സൂപ്പർ നടി നവ്യാ നായരും പ്രധാന കഥാപാത്രങ്ങളായി എത്തി സൂപ്പർ ഹിറ്റായി മാറിയ പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ നവ്യാ നായർക്കൊപ്പം ജോലി ചെയ്യുന്ന നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിരുന്നു. നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും അനിലയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത് ടെലിവിഷൻ പരമ്പരകൾ ആയിരുന്നു.

ദൂരദർശനിൽ സംപ്രേഷണം ചെയ്ത ദീപനാളങ്ങൾക്ക് ചുറ്റും എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിൽ താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ പരമ്പരയിൽ തന്നെ ഇരട്ട വേഷത്തിൽ ആണ് താരം എത്തിയത്. തുടർന്ന് നിരവധി സീരിയലുകളിലൂടെ താരം ശ്രദ്ധേയമായി മാറി. ദൂരദർശനിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് പരമ്പരയായ ജ്വാലയായിലെ ത്രേസ്യാമ്മ എന്ന കഥാപാത്രം അനിലയുടെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായിരുന്നു. അതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അനില ശ്രീകുമാർ മാറി.

മിനിസ്‌ക്രീനിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരമടക്കം താരത്തെ തേടി എത്തുകയും ചെയ്തു. തുടർന്ന്, സ്ത്രീജന്മം, ഇളം തെന്നൽ പോലെ, മോഹകടൽ, അവകാശികൾ, സൂര്യപുത്രി, കടമറ്റത്ത് കത്തനാർ, സ്വന്തം സൂര്യപുത്രി, ശ്രീ കൃഷ്ണലീല, എന്റെ അൽഫോൻസാമ്മ, അമ്മത്തൊട്ടിൽ തുടങ്ങി നിരവധി പരമ്പരകളിലാണ് താരം അഭിനയിച്ചത്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് നവരസ ഡാൻസ് അക്കാഡമി നടത്തി വരികയാണ് താരം. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് തന്നെയാണ് താരത്തിന്റെ താമസവും.

പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ശ്രീകുമാറിനെയാണ് അനില വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു അനിലയുടേയും ശ്രീകുമാറിന്റേയേും. ഒരിക്കൽ കൈരളി ടിവിയിൽ നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയ കഥ അനിലയും ശ്രീകുമാറും വെളിപ്പെടുത്തിയിരുന്നു.

വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ചേച്ചിമാർ വലിയ സപ്പോർട്ട് ചെയ്തിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. എന്റെ വീട്ടിൽ എല്ലാവരും പിന്തുണച്ചെങ്കിലും എതിർപ്പ് അനിലയുടെ വീട്ടുകാർക്ക് ആയിരുന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് എനിക്ക് പ്രണയം തോന്നി തുടങ്ങിയത്. ദീപനാളത്തിന് ചുറ്റും എന്ന സീരിയലിൽ അഭിനയിക്കാൻ അനില തിരുവനന്തപുരത്തേക്ക് വരുന്നു.

അന്ന് അനിലയെ സ്വീകരിക്കാൻ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. അതിന് മുൻപേ ഞങ്ങൾ സംസാരിച്ചിരുന്നു. അതുകൊണ്ട് അന്ന് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത് മനസിലിട്ട് വളർത്തി കൊണ്ട് വരികയായിരുന്നു. ഭർത്താവിന്റെ മറുപടി കേട്ട് ചുമ്മാ പറയുക ആണെന്നാണ് അനിലയുടെ മറുപടി.

ലൊക്കേഷനിൽ ആയിരിക്കുമ്പോൾ അധികം ആരും അറിയാതെ കൊണ്ട് നടക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ എന്റെ അടുത്ത് അനില സംസാരിക്കാൻ വന്നാൽ ആരെങ്കിലും നിന്നെ കുറിച്ച് മോശം പറയുമെന്ന് പറഞ്ഞ് മാറ്റി വിടുമായിരുന്നു. അദ്ദേഹത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും അതാണെന്നായിരുന്നു അനിലയുടെ മറുപടി.

എനിക്ക് വലിയ കെയർ തരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രണയത്തിലായതിന് ശേഷം അവളുടെ വീട്ടിൽ പോയി അച്ഛനോട് പറയുകയായിരുന്നു. അച്ഛന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷൻ കൺട്രോളർ എന്ന ജോലിയായിരുന്നു പ്രശ്‌നം. അനിലയുടെ അച്ഛനും അമ്മയും ഗവൺമെന്റ് ജോലിക്കാരായിരുന്നു.

Also Read
എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് നല്ല കാര്യമാണ്, നടിയായാൽ ഗോസിപ്പുകൾ വേണം, എന്നെകുറിച്ചുള്ള ഗോസിപ്പുകൾ എനിക്ക് ഇഷ്ടമാണ്: നടി സ്വാസിക

അനിലയുടെ അച്ഛനും അമ്മയും തന്നെ മകനെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അവരുടെ എല്ലാകാര്യങ്ങൾക്കും താൻ ഓടിയെത്താറുണ്ടെന്നും ശ്രീകുമാർ പറയുന്നു. അവർ ആഗ്രഹിച്ച കാര്യങ്ങൾ നടത്തി കൊടുക്കാതെ ഓവർ ടേക്ക് ചെയ്തതാണ് ഞാൻ. അതുകൊണ്ട് തന്നെ അത് എന്റെ മനസിലുണ്ട്. അതിനാൽ കൂടുതൽ സ്‌നേഹം അങ്ങോട്ട് കൊടുക്കും. അവരുടെ എന്ത് കാര്യത്തിനും ഞാൻ ഓടിച്ചെല്ലാറുണ്ട്. ആ വീട്ടിലെ മൂത്ത മകനായിട്ടാണ് എന്നെ അവർ കാണുന്നതെന്നാണ് ശ്രീകുമാർ പറയുന്നത്.

Advertisement