Home Entertainment Celebrities

വിവാഹ മോചനത്തിന്റെ തലേ രാത്രിയിൽ പോലും എന്നോട് ചോദിച്ചത് ഇങ്ങനെ: അർബ്ബാസ് ഖാനുമായി പിരിഞ്ഞതിനെ പറ്റി മലൈക അറോറ

1013

ഏറെ ആരാധകരുള്ള പ്രശസ്തയായ ബോളിവുഡ് നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ. ആദ്യ കാലത്ത് സംഗീത ചാനലായ എംടിവിയുടെ വീഡിയോ ജോക്കി ആയിരുന്നു മലൈക. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു. തുടർന്ന് താരം സിനിമയിലും എത്തി.

സിനിമയിൽ ഇപ്പോൾ സജീമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മലൈക. 2016ലാണ് മലൈകയും നടൻ അർബ്ബാസ് ഖാനും വേർപിരിയൽ പ്രഖ്യാപിച്ചത്. തുടർന്ന് 2017 മെയിൽ അവർ നിയമപരമായി വിവാഹമോചിതരുമായി. അതേ സമയം മലൈക വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്.

Advertisements

വിവാഹ മോചനത്തിന്റെ തലേ രാത്രിയിൽ പോലും എടുത്ത തീരുമാനത്തെ കുറിച്ച് വീണ്ടും ആലോചിക്കാൻ ആണ് കുടുംബാംഗങ്ങൾ തന്നോട് ആവശ്യപ്പെട്ടത് എന്ന് മലൈക പറയുന്നു. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ എല്ലാവരുടെയും ആദ്യത്തെ പ്രതികരണം ചെയ്യരുത് എന്നായിരിക്കും.

Also Read
പിന്തുണച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പുതിയ വിശേഷവുമായി സിദ്ധുവും അപര്‍ണയും; ആശംസയുമായി ആരാധകര്‍

ഒരാളും ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടുപോകാൻ പ്രോത്സാഹനം തരില്ല. ഞാനും അതേ അവസ്ഥയിലൂടെ ആണ് കടന്നു പോയത്. ഞാൻ വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രിയിൽ പോലും എന്റെ കുടുംബം എനിക്കൊപ്പമിരുന്ന് തീരുമാനം ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു.

ഞാൻ 100 ശതമാനം ഉറച്ചു നിൽക്കുന്നു എന്ന് ബോധ്യമായതോടെ അവർ എനിക്ക് കൂടുതൽ ശക്തി പകർന്നു. വിവാഹ മോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങൾ പോലെ എളുപ്പം എടുക്കാവുന്നത് അല്ല. പക്ഷെ എന്റെയും ചുറ്റുമുള്ളവരുടെയും സന്തോഷം പ്രധാനമായിരുന്നു. അർബ്ബാസും ഒന്നിച്ചിരുന്ന് എല്ലാ നല്ല വശങ്ങളും പാളിച്ചകളും ചർച്ച ചെയ്തതിന് ശേഷമായിരുന്നു വേർപിരിയൽ തീരുമാനം.

Also Read
വീട്ടിൽ എല്ലാരും പറയും എനിക്ക് ആണിന്റെ സ്വഭാവം ആണെന്ന്, ബ്രഹ്‌മാവ് കണ്ണടച്ചപ്പോഴാണ് ഞാൻ പെണ്ണായി ജനിച്ചത് എന്നാണ് അമ്മ പറയുന്നത്: നടി അനുശ്രീ

ഇരുവരും സന്തോഷം ഇല്ലാതെ ഒന്നിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് രണ്ടായി നിന്ന് നല്ല മനുഷ്യരായി ജീവിക്കുന്നത് ആണെന്ന് കരുതി. എന്റെ മകൻ കൂടുതൽ സന്തോഷമുള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുന്നത് എനിക്ക് കാണാം. ഞങ്ങൾ ഒന്നിച്ച് ആയിരുന്നതിനേക്കാൾ സന്തോഷത്തിലാണ് ഇപ്പോഴെന്ന് അവനറിയാമെന്നും മലൈക പറയുന്നു.

Advertisement