Home Entertainment Celebrities

പിന്തുണച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി; പുതിയ വിശേഷവുമായി സിദ്ധുവും അപര്‍ണയും; ആശംസയുമായി ആരാധകര്‍

213

ടെലിവിഷന്‍ പരമ്പരകളില്‍ ഇപ്പോഴും ടോപ്പില്‍ നില്‍ക്കുന്ന സീരിയലാണ് പ്രണയവര്‍ണങ്ങള്‍. കെകെ രാജീവ് സംവിധാനം ചെയ്യുന്ന സീരിയലില്‍ നായകനും നായികയുമായി എത്തുന്നത് റിച്ചാര്‍ഡും സ്വാതി നിത്യാനന്ദുമാണ്. പരമ്പര അതിന്റെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുകയാണ് നിലവില്‍.

പണക്കാരനായ ഫാഷന്‍ ഡിസൈനര്‍ സിദ്ധാര്‍ത്ഥും ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയുമായ അപര്‍ണയും തമ്മിലുള്ള പ്രണയമാണ് സീരിയലിന്റെ ഇതിവൃത്തം. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയാ
ണിപ്പോള്‍.

Advertisements

അപ്പുവും സിദ്ധുവും ഒന്നിക്കാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. അതേസമം, ഇഷ്ടപ്പെട്ട പരമ്പര അവസാനിക്കുന്നതിന്റെ വിഷമവും ഇവര്‍ മറച്ചുവെയ്ക്കുന്നില്ല. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ റിച്ചാര്‍ഡ് തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്.

ALSO READ-ഭര്‍ത്താവിന് ചേരാത്തയാളാണ് എന്ന് പലരും പറഞ്ഞു; കിഷോര്‍ മകനാണോയെന്ന് പോലും ചോദിച്ചിട്ടുണ്ട്; നൃത്തം ചെയ്യുമ്പോള്‍ സ്‌റ്റേജ് തകരുമെന്നായിരുന്നു ഒരു കമന്റെന്ന് ദേവി ചന്ദന

ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ റിച്ചാര്‍ഡ് പങ്ക് വെച്ച ഒരു പോസ്റ്റ് ഏറെ ചര്‍ച്ചയാവുകയാണ്. ഇത്രയും നാള്‍ കൂടെ നിന്നതിന് നന്ദിയെന്നാണ് റിച്ചാര്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.

സിദ്ധു ആയി ഇത്രയും കാലം നിലനില്‍ക്കാന്‍ സഹായിച്ച ചാനലിനും മറ്റു സഹപ്രവര്‍ത്തകര്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് താരം.

ALSO READ-അമ്മ ഈ കത്ത് കാണിച്ചപ്പോള്‍ കരച്ചിലാണ് വന്നത്; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ട് നമിത

അതോടൊപ്പം തനിക്ക് ഉറപ്പായും ഈ ലൊക്കേഷനും ആളുകളെയും മിസ് ചെയ്യുമെന്നും തന്നെയും ടീമിനെയും ഇത്രയും നാള്‍ സപ്പോര്‍ട്ട് ചെയ്തതിന് നന്ദി എന്നുമാണ് സീരിയലിലെ പ്രധാന കഥാപാത്രം സ്വാതി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിച്ചാര്‍ഡിനോടും ആരാധകരോടും പറയുന്നത്.

കൂടാതെ, ഇനിയും ഇത്തരത്തിലുള്ള നല്ല നല്ല സീരിയല്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകര്‍ റിച്ചാര്‍ഡിന്റെയും സ്വാതിയുടെയും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്.

Advertisement