വീട്ടിൽ എല്ലാരും പറയും എനിക്ക് ആണിന്റെ സ്വഭാവം ആണെന്ന്, ബ്രഹ്‌മാവ് കണ്ണടച്ചപ്പോഴാണ് ഞാൻ പെണ്ണായി ജനിച്ചത് എന്നാണ് അമ്മ പറയുന്നത്: നടി അനുശ്രീ

979

മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ് മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുശ്രീയുടെ പ്രത്യേകതകളാണ്. ഗ്രാമീണ വേഷങ്ങളിലൂടെ തന്നെയാണ് താരം കൂടുതൽ തിളങ്ങിയതും.

Advertisements

anusree

ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്. പിന്നീട് വ്യത്യസ്തമായ പലവേഷങ്ങളും ചെയ്ത് താരം കൈയ്യടി നേടി.

Also Read
ആ ജീവിതം പാഠപുസ്തകമാണ്; അമ്മ അടങ്ങിയിരിക്കുന്നില്ല; ഞങ്ങളേക്കാള്‍ തിരക്കിലാണ്:മല്ലിക സുകുമാരനെ കുറിച്ച് മനസ് തുറന്ന് സുപ്രിയ

പൊതുവെ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അനുശ്രി ചെയ്ത സിനിമയാണ് ബിനു സദാനന്തന്റെ ഇതിഹാസ എന്ന ചിത്രത്തിലേത്. ഇപ്പോഴിചാ ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുശ്രിയുടെ തുറന്നു പറച്ചിൽ.

ഇതിഹാസ ഓർക്കുമ്പോൾ തന്നെ എനിക്ക് ആദ്യം ഓർമ വരുന്നത് ഫൈറ്റ് സീനുകളാണ്. അന്ന് ഞാൻ ബോഡി ഫിറ്റ്നസ് ഒന്നും നോക്കിയിരുന്നില്ല, അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ട് ഒക്കെ നേരിടേണ്ടി വന്നിരുന്നു. എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഫൈറ്റ് ചെയ്യുന്നത് ഇതിഹാസയിൽ ആയിരിക്കും. എന്നാൽ ഇപ്പോഴും ശരീരം അങ്ങനെ അധികം നോക്കാറില്ല. ചോറൊക്കെ കഴിച്ച് അൽപം വണ്ണം വെക്കുമ്പോൾ ഞാൻ ജിമ്മിൽ പോകും.

anusree-2

എന്നാൽ ഇതിഹാസയുടെ സമയത്ത് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ കാറിലേക്ക് എന്നെ എടുത്തുവെക്കേണ്ടി വരും, അതായിരുന്നു അവസ്ഥ. എന്നാൽ അത് സ്‌ക്രീനിൽ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം ആയിരുന്നു. പെണ്ണായി ചെയ്തതിന്റെ നേരേ ഓപ്പോസിറ്റ് കഥാപാത്രമാണ് ഞാൻ ചെയ്തത്.

സിഗരറ്റ് വലിക്കുന്നത് ഒക്കെ ബാലുവും ഷൈനും പറഞ്ഞു തന്നു. മുണ്ട് ഉടുക്കാനൊക്കെ എനിക്ക് അറിയാമായിരുന്നു. ഞാൻ നേരത്തെയും വീട്ടിൽ മുണ്ട് ഉടുക്കുമായിരുന്നു. പൊതുവേ ആണിന്റെ സ്വഭാവമാണ് എനിക്ക് എന്നാണ് വീട്ടിലൊക്കെ പറയുന്നത്. പ്രസവ സമയത്ത് ബ്രഹ്‌മാവ് കണ്ണടച്ച് പോയപ്പോഴാണ് ഞാൻ പെണ്ണായി ജനിച്ചതെന്നാണ് അമ്മ പറയുന്നത്.

ഞാൻ നടക്കുമ്പോൾ ചാടി ചാടി ആണ് നടക്കുന്നത്. അപ്പോൾ വീട്ടിൽ പറയും ഒന്നു പെണ്ണായി നടക്കെടി എന്ന്. നീയെന്താ ഇങ്ങനെ കുതിര നടക്കുന്നതു പോലെ നടക്കുന്നതെന്ന് പണ്ട് ലാൽ ജോസ് സാർ ചോദിക്കുമായിരുന്നു. അപ്പോൾ ഞാൻ പതുക്കെ പതുക്കെ നടക്കുമായിരുന്നു എന്നം അനുശ്രീ വ്യക്തമാക്കുന്നു.

anusree-1

ഇതിഹാസയിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. പിന്നീട് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഓടിടി റിലീസിനെത്തിയ ട്വൽത്ത മാൻ അണ് അനുശ്രീയുടെ ഏറ്റവും ഒടുവുൽ പുറത്തിറങ്ങിയ ചിത്രം.

Also Read
മനസിലുണ്ടായിരുന്നത് ജയറാം; മോഹന്‍ലാല്‍ ചെയ്താല് നന്നാകുമെന്ന് ഭാര്യ പറഞ്ഞു; മോഹന്‍ലാല്‍ ആ കഥാപാത്രം ചെയ്തത് നിമിത്തമായി: തുളസിദാസ്

അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ലോക്ക് ഡോൺ സമയത്ത് സജീവമായിരുന്നു. നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. താരജാഡകൾ ഇല്ലാതെ എളിമയുള്ള താരത്തിന്റെ പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്.

Advertisement