ബിക്കിനി വരെ ധരിക്കാനും ഞാൻ തയ്യാറാണ്: വീണാ നന്ദകുമാർ അന്ന് പറഞ്ഞത് ഇങ്ങനെ, അന്തംവിട്ട് ആരാധകർ

900

മലയാളത്തിന്റെ യുവ നായകൻ ആസിഫലിയുടെ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാർ. മോഡലിംഗ് രംഗത്ത് നിന്നും നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചട്ടുണ്ട്. മുംബൈയിലാണ് താരം ജനിച്ചതും പഠിച്ചതുമെല്ലാം.

കടങ്കഥ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വീണ എത്തുന്നത്. എന്നാൽ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ താരം കയറിപ്പറ്റിയത്. ചിത്രത്തിന് ശേഷം വീണയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ വൈറലായിരുന്നു.

Advertisements

നാട്ടുമ്പുറത്ത് കാരി പെൺകുട്ടി ആയിട്ടാണ് വീണ നന്ദകുമാർ ആ സിനിമയിൽ അഭിനയിച്ചത്. മലയാളി തനിമയുള്ള ചന്തം നിറഞ്ഞ നാട്ടുമ്പുുറത്തുകാരൻ സ്റ്റീവാച്ചന്റെ ഭാര്യയായിട്ടാണ് വീണ സിനിമയിൽ വേഷമിട്ടത്. ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Also Read
അങ്ങനെ ഒക്കെ ആവണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, അങ്ങ് സംഭവിച്ച് പോയതാണ്, വെളിപ്പെടുത്തലുമായി മറീന മൈക്കിൾ

മുൻപ് ഒരു അഭിമുഖത്തിൽ താൻ മദ്യപിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. മദ്യപിക്കുന്നത് തുറന്ന് പറയാൻ എന്തിനാണ് പേടിക്കുന്നതെന്ന് നടി ചോദിച്ചിരുന്നു. താൻ ബിയർ കഴിക്കാറുളള കാര്യമാണ് വീണ തുറന്നു പറഞ്ഞിരുന്നത്. മുൻപ് ഭാവി വരനെക്കുറിച്ചുളള സങ്കൽപ്പങ്ങളും താരം തുറന്ന് പറഞ്ഞിരുന്നു.

എന്നെ ഞാനായി ഉൾക്കൊളളുന്ന ആളായിരിക്കണമെന്നാണ് നടി പറഞ്ഞത്. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുളള സ്പെയ്സ് എനിക്ക് നൽകുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം. ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല എന്നും നടി പറഞ്ഞിരുന്നു.

ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനിച്ചുവളർന്നത്. മുൻപ് നാല് തവണ താൻ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോൾ താൻ തന്നെയാണ് ബന്ധങ്ങൾ അവസാനിക്കാറുള്ളത് എന്നും താരം പറഞ്ഞിരുന്നു.

മറ്റൊരു ഇന്റർവ്യൂവിൽ അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിനുള്ള വീണ നന്ദകുമാറിന്റെ മറുപടി കേട്ടും ആരാധകർ അന്തം വിട്ടിരുന്നു. ഏതു വരെയുള്ള വസ്ത്രം ധരിക്കാൻ തയ്യാറാണ് എന്നാണ് അവതാരകൻ വീണയോട് ചോദിച്ച ചോദ്യം.
എന്നാൽ യാതൊരു ചിന്തയും കൂടാതെ താരം അതിനുള്ള കൃത്യമായ മറുപടിയും പറഞ്ഞു.

ബിക്കിനി വരെ പോകാൻ ഞാൻ തയ്യാറാണ്, അതിനെക്കാൾ അപ്പുറത്തേക്ക് തയ്യാറല്ല എന്നായിരുന്നു താരം മറുപടി നൽകിയത്. അതേ സമയം മെഗസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദിലീപ് നായകനായ വോയ്‌സ് ഓഫ് സത്യനാഥൻ ആണ് വീണയുടെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. റാഫി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read
അത് നടക്കില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത്, സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

Advertisement