ആറോ എഴോ വയസുമുതൽ പിറകെ നടന്ന് തുടങ്ങിയിരുന്നു: താൻ ഇപ്പോഴും വിവാഹം കഴിയ്ക്കാത്തിന്റെ കാരണക്കാരി ആ സൂപ്പർനായിക: വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ

25023

ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരമാണ് ബോളിവുഡന്റെ മസിൽമാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. നിരവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സൽമാന് ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുണ്ട്.

അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് സൽമാൻ ഖാൻ. താരത്തിന്റെ വിവാഹത്തെക്കുറിച്ച് അറിയാൻ ആരാധകർ കാത്തിരിക്കുകയാണെങ്കിലും ഇപ്പോഴൊന്നും വിവാഹം കഴിക്കാൻ താരം തയാറല്ലെന്നാണ് റിപ്പോർട്ടുകൾ.

Advertisements

Also Read
പ്രതിഫലത്തിൽ അമ്പരപ്പിച്ച് മോഹൻലാൽ, വാങ്ങുന്നത് 8 കോടി മുതൽ 17 കോടി വരെ, പിതാവിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മകനും, മലയാളം താരങ്ങളുടെ പ്രതിഫലം പുതിയ റിപ്പോർട്ട് ഇങ്ങനെ

അതിനിടെ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പഴയൊരു വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താൻ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പർനായികയാണെന്ന് പറയുകയാണ് വിഡിയോയിൽ സൽമാൻ ഖാൻ. ഒരു സൂപ്പർ നടി ചെറുപ്പത്തിലേ തന്റെ മനം കവർന്നു എന്നാണ് സൽമാൻ പറയുന്നത്.

കുട്ടിക്കാലത്തെ സൽമാന്റെ മനം കവർന്ന ആ സുന്ദരി ബോളിവുഡ് താരസുന്ദരി രേഖയാണ് . ബിഗ് ബോസ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാൻ താൻ 5.30 എഴുന്നേൽക്കുമായിരുന്നു എന്നാണ് സൽമാൻ പറഞ്ഞത്.

Also Read
അച്ഛന്റെ വിയോഗം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, സിനിമയിലെത്തിയെ സഹോദരങ്ങളെ പഠിപ്പിക്കാൻ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ: നടി ലളിത ശ്രീയുടെ സങ്കട ജീവിതം

മുംബൈയിലെ ബാൻഡ് സ്റ്റാൻഡിലാണ് രേഖയും സൽമാനും താമസിച്ചിരുന്നത്. കൗമാര കാലത്ത് കൂട്ടുകാർക്കൊപ്പം പാർട്ടി കഴിഞ്ഞ് പാരപ്പറ്റിൽ കിടന്നുറങ്ങിയിട്ട് രേഖ പ്രഭാതസവാരിക്ക് പോകുന്നതിന് കാണാൻ 5.30 എഴുന്നേൽക്കുമായിരുന്നു വെന്നും സൽമാൻ പറയുന്നു.

പിന്നീട് രേഖ പഠിപ്പിക്കുന്നതുകൊണ്ട് മാത്രം താനും സുഹൃത്തുക്കളും യോഗയ്ക്ക് ചേർന്നുവെന്നും സൽമാൻ കൂട്ടിച്ചേർത്തു. അതേ സമയം കുട്ടിക്കാലത്തു മുതൽ സൽമാന് തന്നോട് താൽപ്പര്യമുണ്ടെന്നാണ് രേഖ പറയുന്നത്. ആറോ എഴോ വയസുമുതൽ പ്രഭാത സവാരിക്ക് പോകുന്ന തന്നെ സൈക്കിളിൽ പിന്തുടരുമായിരുന്നു.

എന്നോട് പ്രണയമാണെന്ന് അവന് അറിഞ്ഞതുപോലുമുണ്ടാകില്ലെന്നും രേഖ വ്യക്തമാക്കി. ഇത് സത്യമാണെന്നാണ് സൽമാനും പറയുന്നത്. തിരിച്ചെത്തിയശേഷം വീട്ടിലെ എല്ലാവരോടും ഞാൻ് വളർന്നതിന് ശേഷം തനിക്ക് ആ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുമായിരുന്നു. അതുകൊണ്ടാകാംം ഞാൻ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നതെന്നും സൽമാൻ ഖാൻ വെളിപ്പെടുത്തുന്നു.

Also Read
നേരിട്ട് കാണുമ്പോൾ മുട്ടിടിക്കും, ബഹുമാനം കൊണ്ടുള്ള പേടിയാണെന്ന് മമ്മൂട്ടിയെ കുറിച്ച് സീമ ജി നായർ, ദൂരെ നിന്നും ആരാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ എന്നും താരം

Advertisement