സാന്ത്വനം സീരിയലിലെ അഞ്ജലിയും ശിവനും പരസ്പരം പോരടിച്ചത് ഇങ്ങനെ: വീഡിയോ വൈറൽ

1480

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഒരു കുടും ബകഥയുമായാണ് ഈ പരമ്പരയെത്തിരിക്കുന്നത്. ചിപ്പിയും രാജീവ് പരമേശ്വറുമാണ് സാന്ത്വനത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലേട്ടന്റേയും ശ്രീദേവിയുടേയും സഹോദരൻമാരുടേയും വിശേഷങ്ങൾ അറിയാനായി പ്രേക്ഷകർ കാത്തിരിക്കുന്ന സ്ഥിതി വിശേഷമാണ്. സാന്ത്വനം വീട്ടിൽ അപ്രതീക്ഷിതമായി നടന്ന സംഭവ വികാസങ്ങളിലൂടെയായാണ് ഈ പരമ്പര മുന്നേറുന്നത്.

Advertisements

അമ്മാവന്റെ മകളായ അഞ്ജലിയെ വിവാഹം ചെയ്യാനിരുന്നത് ഹരികൃഷ്ണനായിരുന്നു. ഹരിയെ പ്രാണനായി സ്നേഹിച്ചിരുന്നു അഞ്ജലി. ഹരിക്ക് തന്നോടും ഇഷ്ടമുണ്ടെന്നായിരുന്നു അഞ്ജലി കരുതിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാവുന്നതിനിടയിലായിരുന്നു ഹരിയുടെ മനസ്സിൽ മറ്റൊരു പെൺകുട്ടിയാണെന്ന് കുടുംബാംഗങ്ങൾ അറിഞ്ഞത്.

അപർണ്ണയെ മറന്ന് അഞ്ജലിയെ വിവാഹം ചെയ്യാനായി ഹരിയെ നിർബന്ധിക്കുകയായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ് നടന്നത്. അപർണ്ണയെ ഹരി വിവാഹം ചെയ്തതോടെ ശിവൻ അഞ്ജലിയെ വിവാഹം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു. നേരിൽ കാണുമ്പോഴെല്ലാം പരസ്പരം പോരടിക്കുന്നവരാണ് അഞ്ജലിയും ശിവനും.

വിവാഹ ശേഷവും ഇരുവരും അത് തുടരുകയാണ്. ശിവൻ നല്ലവനാണെന്ന് എല്ലാവരും അഞ്ജലിയോട് ആവർത്തിച്ചെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ അവൾ തയ്യാറായിരുന്നില്ല. ശിവന്റെ വസത്ര ധാരണത്തെക്കുറിച്ച് അപർണ്ണ മോശം പറഞ്ഞതോടെയായിരുന്നു വസ്ത്രങ്ങളെല്ലാമെടുത്ത് അഞ്ജലി പുറത്തേക്ക് എറിഞ്ഞത്.

പുതിയ വസ്ത്രങ്ങളുമായി ബാലൻ ശിവന് അരികിൽ എത്തിയെങ്കിലും ഞാനിങ്ങനെയാണ്, ജോലി ചെയ്യുമ്പോൾ ദേഹത്ത് പൊടിയാവുമെന്നായിരുന്നു ശിവൻ പറഞ്ഞത്. തലയണ കൊണ്ട് പരസ്പരം പോരടിക്കുന്ന ശിവാഞ്ജലി ദമ്പതികളെയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.

ഈ രംഗം ചിത്രീകരിക്കുന്നതിനിടയിലെ സംഭവങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അഞ്ജലിയെ അവതരിപ്പിക്കുന്ന കീർത്തനയും ശിവനായെത്തുന്ന സജിനും രസകരമായ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇവരുടെ ഫൈറ്റ് കാണാനായാണ് സീരിയൽ കാണുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

ഇത് കാണുമ്പോൾ നമുക്ക് ഇത്രയും ചിരി വന്നുവെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്നായിരുന്നു ഒരാൾ കമന്റിട്ടത്. ചിത്രീകരണത്തിനിടയിലെ രംഗങ്ങൾ ഇടാനായിരുന്നു ശിവാഞ്ജലി ഫാൻസ് ആവശ്യപ്പെട്ടത്. ചിരിച്ച് മറിയുന്ന അഞ്ജലിയേയും വീഡിയോയിൽ കാണാം. ഇവരുടെ ഫൈറ്റ് കാണാൻ തന്നെ രസമാണ്, ഇവരുള്ളതോണ്ടാണ് ഈ സീരിയൽ കാണുന്നതെന്നായിരുന്നു ആരാധകർ വ്യക്തമാക്കിയത്.

Advertisement