എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ പോസ്റ്റിന് താഴെ ചൊറയുന്ന കമന്റിട്ടവന് മാസ് മറുപടി നൽകി മഞ്ജു സുനിച്ചൻ

365

മവഴിൽ മനേരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തിളങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു സുനിച്ചൻ. സിനിമകളിലും ടെലിവിഷനിലെ ഹാസ്യ പരമ്പരകളിലും ഇപ്പോഴും താരം തിളങ്ങി നിൽക്കുകയാണ്.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയയ ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയുമായിരുന്നു മഞ്ജു സുനിച്ചൻ. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ നടയുടെ പുതിയ പോസ്റ്റും വിമർശകർക്ക് നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥ ആനിയെ അഭിനന്ദിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പ് വൈറലായിരുന്നു.

Advertisements

എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾക്കാണ് മഞ്ജു മറുപടി നൽകിയത്. ഇയാളുടെ കഥാപാത്രങ്ങൾ അങ്ങനെയല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കഥാപാത്രങ്ങൾ ജീവിതമല്ലല്ലോ, അതിന്റെ ഒന്നു ംപേര് മഞ്ജു എന്നും അല്ല എന്നായിരുന്നു ഇതിന് മഞ്ജു നൽകിയ മറുപടി. അതെ. പക്ഷെ ആൺ വേഷം കെട്ടിയാലേ ചന്തമുള്ളൂ എന്ന് അതിന് തോന്നി.

അതുകൊണ്ടാണല്ലേ പെണ്ണാണെന്ന് എടുത്ത് പറഞ്ഞത്. നന്നായി. ഇല്ലങ്കിൽ മനസിലാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനും മഞ്ജു മറുപടി നൽകിയിട്ടുണ്ട്. സമൂഹത്തിൽ ഒറ്റപെടുമ്പോൾ ചൂഷണം ചെയ്യപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ ഒരു വഴി കണ്ടെത്തിയതാണ്. അതും തെറ്റായി കാണരുത് സഹോ എന്നായിരുന്നു മറുപടി.

എസ് ഐ ആനിയെ കുറിച്ചുള്ള മഞ്ജു സുനിച്ചന്റെ കുറിപ്പ് ഇങ്ങനെ:

നീ ഒന്ന് മനസിലാക്കണം. നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി. അഭിപ്രായം പറയാറാകുമ്പോൾ ചോദിക്കാം. ഇപ്പൊ ഇവിടെ പറയാൻ ആണുങ്ങൾ ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളിൽ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും. ഇതും ഇതിനപ്പുറവും.

ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല. നമുക്കുള്ള പാഠമാണ്. നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാൻ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും. സ്വയം തിരിച്ചറിയൂ. സ്വന്തം കഴിവുകളിലേക്ക് നോക്കു.

നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്. അഭിമാനം ആനി ശിവ. നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും പ്രചോദനം ആണ്. നിങ്ങളുടെ ഉയർച്ചകളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്.

അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് സമൂഹം എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മൾ വേണ്ട എന്ന് വെക്കുന്നത്. ആ ഒരു പാഴ്സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂവെന്നും മഞ്ജു പറഞ്ഞു.

Advertisement