നടി ആൻ അഗസ്റ്റിനും ജോമോൺ ടി ജോണും വേർപിരിയുന്നു, കുടുംബകോടതിയിൽ വിവാഹ മോചന ഹർജി നൽകി, അമ്പരന്ന് ആരാധകർ

521

അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളും മലയാളത്തിലെ മുൻകാല നായികയുമാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലേക്കെത്തിയത്.

നിരവധി സൂപ്പർഹിറ്റ് മലയാളം സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ എത്തിയിട്ടുള്ള ആൻ അഗസ്റ്റിൻ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. പ്രമുഖ ഛായാ ഗ്രാഹകനായ ജോമാൻ ടി ജോണിനെയായിരുന്നു ആൻ അഗസ്റ്റിൻ വിവാഹം ചെയ്തത്. ഏറെ നാളത്തേ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

Advertisements

ഇപ്പോഴിതാ ആൻ അഗസ്റ്റിൻ ജോമോൺ ടി ജോൺ ദമ്പതികൾ വേർപിരിയുന്നു എന്ന വാർത്തായാണ് പുറത്തുവരുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോൻ ടി ജോൺ ചേർത്തല കുടുംബ കോടതിയിൽ ഹർജി നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം മലയാള സിനിമാ ലോകത്തെ യുവനടിമാരിൽ ഏറെ ആരാധകരുള്ള ആൻ ആൻ അഗസ്റ്റിന്റെ കുടുംബ ജീവിതം വഴിപിരിയുന്ന വാർത്താ ആരാധകർ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്. ജോമോൻ ടി ജോൺ ചേർത്തല കുടുംബ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി 9 നു ഹാജരാകുന്നതിന് ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വിഷയങ്ങൾ എന്തെന്ന് വ്യക്തമല്ല.

2014 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. അതേ സമയം അനാറ്റെ അഗസ്റ്റിൻ എന്നാണു നടിയുടെ യഥാർത്ഥ പേര്. ഹൈസ്‌കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കന്ററി സ്‌കൂളിലും, തുടർന്ന് എസ്എസ്എൽസി തിരുവനന്തപുരം കാർമൽ ഹയർസെക്കന്ററി സ്‌കൂളിലുമാണ് ആൻ പഠിച്ചത്.

തൃശ്ശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്നു ഹയർസെക്കണ്ടറി വിദ്യാഭ്യാസവും, 2007 ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടിയ ആൻ അഗസ്റ്റിൽ പിന്നീട് സിനിമയിൽ എത്തുകയായിരുന്നു.

കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ,ബിജു മേനോൻ, ജയ സൂര്യ,നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ആൻ ആഗസ്റ്റിൻ അഭിനയിച്ചിട്ടുണ്ട്. 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ആൻ അഗസ്റ്റിനു ലഭിച്ചിരുന്നു. ലീല എന്ന ചിത്രത്തിലെ ആൻ അഗസ്റ്റിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement