റോഡ് സൈഡിൽ ഒക്കെ തൂക്കിയിട്ട് വിൽക്കുന്ന ഷർട്ടുകളില്ലെ, അതിട്ടാൽ ഞാൻ നല്ല കംഫേർട്ടബിളാണ്, ബ്രാൻഡുകളൊന്നും എനിക്കിഷ്ടമല്ല: പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ

164

വർഷങ്ങളായി മലയാള സിനിമ അടത്തി വാഴുന്ന അഭിനയ ചക്രവർത്തി മാരാണ് മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. മെഗാസ്റ്റാർ എന്നറിയപ്പെടുന്ന മമ്മൂട്ടിയെ കുറിച്ചും കംപ്ലിറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാലിനെ കുറിച്ചും അവരോടേ ഒപ്പമുള്ള അനുഭവങ്ങളെ കുറിച്ചുമെല്ലാം പല താരങ്ങളും പലപ്പോവും പറഞ്ഞിട്ടുണ്ട്.

സിനിമാ ലോകത്ത് ഇപ്പോൾ ഈ താരരാജാക്കൻമാരോടൊപ്പം തന്നെ ശ്രദ്ധ നേടുന്നവരാണ് ഇവരുടെ മക്കൾ. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും ഒരുപോലെ ചർച്ചയാവാറുള്ള രണ്ട് താര പുത്രൻമാരാണ്.

Advertisements

ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും പ്രശസ്ത നടൻ മോനജ് കെ ജയൻ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. സിനിമയിൽ വന്ന സമയത്ത് തന്നെ മമ്മൂക്ക്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നത്.

Also Read
‘ഞാൻ പലരുടേയും മുമ്പിൽ മോഡലിങിന്റെ പേരിൽ തുണി അഴിക്കാറുണ്ട്’ സഹിക്കാൻ ആവാത്ത അനുഭവങ്ങൾ പറഞ്ഞ് നിമിഷ

രാവണപ്രഭുവിൽ ആണ് മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. മോഹൻലാൽ നല്ല സ്വീറ്റ് ചേട്ടനാണ്. പ്രണവ് അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ തോന്നും.
ഇരുപത്തിയെന്നാം നൂറ്റാണ്ടിൽ ഞാൻ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്.

സല്യൂട്ടിൽ ദുൽഖറിന്റെ ചേട്ടനാണ്, എനിക്ക് പ്രമോഷനായിട്ടുണ്ട്. പ്രണവിനും ദുൽഖറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഈ അഭിമുഖത്തിൽ പ്രണവാണെങ്കിൽ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടിൽ ഇരുന്നാൽപ്പോരെയെന്ന് ചോദിക്കും.

ലൊക്കേഷനിൽ ഏതെങ്കിലും മൂലയിൽ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് പറയുമ്പോൾ പോയി അഭിനയിക്കും.
സിനിമയുടെ പോപുലാരിറ്റി പ്രണവ് മോഹൻലാലിന് ഇഷ്ടമില്ല. പുളളിയുടെ ഏറ്റവും വലിയ ടെൻഷനും അതാണ്. ചിത്രീകരണത്തിനിടെ പ്രണവിനോട് ഇനിയെന്താണ് പരിപാടി എന്ന് ഞാൻ ചോദിച്ചിരുന്നു.

ആകെ ടെൻഷനിലാണ് എന്നായിരുന്നു മറുപടി. ഈ സിനിമ ഇറങ്ങും, ഇനിയെന്നെ കൂടുതൽ പേരറിയും. ഒരുപാട് പേർ എന്നെ കാണും, തിരിച്ചറിയും. ലോകം മുഴുവൻ കറങ്ങുകയെന്നാണ് എന്റെ സ്വപ്നം.ടീ ഷർട്ടൊക്കെ ഏത് ബ്രാൻഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കൽ ചോദിച്ചിരുന്നു.

Also Read
ഇതുവരേയും അക്ഷയ് ഖന്ന വിവാഹം കഴിക്കാത്തതിന്റെ കാരണക്കാരി കരിഷ്മ കപുർ, ബോളിവുഡ് മുഴുവൻ പാട്ടായിരുന്ന പ്രണയം പൊളിഞ്ഞപ്പോൾ തകർന്നു പോയ നടൻ

അപ്പോൾ പറഞ്ഞത്, ബസിലാണ് ഞാൻ കൂടുതൽ സഞ്ചരിക്കുന്നത്, ഞാൻ ബ്രാൻഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡിൽ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാൽ ഞാൻ നല്ല കംഫേർട്ടബിളാണ്. മറ്റേതിട്ടാൽ എനിക്ക് ചൊറിയും. മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കൾ. അതൊരു വലിയ ഭാഗ്യമാണെന്നും മനോജ് കെ ജയൻ പറയുന്നു.

Advertisement