ഫോട്ടോകോപ്പി എന്നൊക്കെ പറയുംപോലെ, ഇതെന്തൊരു സാമ്യമാണ്: ഈ താരങ്ങൾ ആരൊക്കെയെന്നറിയാമോ?

2430

ബാലനടിയായി തമിഴ് ചലച്ചിത്രങ്ങളിൽ അരങ്ങേറി ഇന്ന് മലയാളികളുടെ നായികാ സങ്കൽപ്പത്തിലെ നിത്യഹരിതയായ താരമാണ് നടി മീന. ഇപ്പോവിതാ മീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ബാല്യകാല ചിത്രവും, ഒപ്പം അതെ പോസിലുള്ള മകളുടെ ചിത്രവുമാണ് മീന പങ്കുവെച്ചത്. അമ്മയുടെ തനിപ്പകർപ്പാണ് മകൾ നൈനികയും.

Advertisements

Also Read
തെലുങ്ക് നടനെ പ്രണയിച്ച് കെട്ടി, നാലാം മാസം ഭർത്താവ് ജീവൻ ഒടുക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ: നീലക്കുയിൽ ‘റാണി’ നടിയുടെ ഞെട്ടിക്കുന്ന ജീവിതകഥ

ഏതാണ്ട് ഫോട്ടോകോപ്പി എന്നൊക്കെ പറയുംപോലെ. അമ്മയെപോലുള്ള മകൾ എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്.

നിരവധി രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ആഘോഷമാക്കി. ദളപതി വിജയ് നായകനായ ‘തെരി’ എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമ ജീവിതത്തിന് തടക്കം കുറിക്കുന്നത്.

ആദ്യ ചിത്രത്തിൽ തന്നെ നിരവധി അവാർഡുകളും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി. അമ്മയെപ്പോലെ തന്നെ അഭിനയത്തിൽ അസാമാന്യ കഴിവ് തനിക്കുമെണ്ടെന്ന് ഈ ചെറുപ്രായത്തിൽ തന്നെ തെളിയിച്ച് കഴിഞ്ഞു കുട്ടി നൈനിക.

മീന മലയാളത്തിലും, തമിഴിലും സിനിമ ആസ്വാദകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സാന്ത്വനം എന്ന സിനിയിലൂടെയാണ് മീന മലയാളത്തിലേക്കെത്തിയത്. ഉദയനാണ് താരം, ഫ്രണ്ട്‌സ്, ദൃശ്യം തുടങ്ങിയവ മീനയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്.

Also Read
പൂർണിമയ്ക്കും സുപ്രിയയ്ക്കും എന്നെ പോലൊരു അമ്മായിയമ്മയെ ഒറ്റക്കാലിൽ തപസ് ചെയ്താൽ കിട്ടില്ല: മല്ലികാ സുകുമാരൻ

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് മീന കാഴ്ചവെച്ചത്. തമിഴകത്ത് രജനീകാന്തിന്റെയടക്കം നായികയായിട്ടുള്ള മീന മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരിന്നു.

Advertisement