അന്നൊന്നും ഞാൻ അങ്ങനെ ആയിരുന്നില്ല, ഇപ്പോഴാണ് കൂടുതൽ നാടൻ ആയത്: വെളിപ്പെടുത്തലുമായി ലെന

338

24 ഓളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. നായികയായി എത്തി പിന്നീട് സഹനടിയായും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുന്ന ലെന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.

നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമാണ്. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായിട്ടായിരുന്നു എത്തിയത്.

Advertisements

സ്‌നേഹം എന്ന ജയരാജ് സംവിധാനം ചെയ്ത ജയറാം ചിത്രത്തിലൂടെ 1998 ൽ ആയിരുന്നു ലെന സിനിമയിൽ എത്തിയത്. നാടൻ കഥാപാത്രങ്ങളായിരുന്നു തുടക്കകാലത്ത് ലെനയെ തേടി എത്തിയത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് രണ്ടാംഭാവത്തിലെ കഥാപാത്രമാണ്. നാടൻ പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ എത്തിയത്. ഇപ്പോഴിത ആ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലെന ഇപ്പോൾ.

Also Read
ശാരീരികമായും മാനസികമായും കൊടിയ പീഡനത്തിന് ഇരയാക്കി; റിഫയുടെ മ ര ണ ത്തി ൽ ഭർത്താവ് മെഹ്നാസിനെ കുടുക്കി പോലീസ്

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ആ പഴയ കാലത്തെ കുറിച്ച് പറഞ്ഞത്. ലെനയുടെ വാക്കുകൾ ഇങ്ങനെ:

രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാൻ അങ്ങനെ ഒരു നാടൻ പെൺകുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തു കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്തായിരുന്നു നാടൻ റോളുകൾ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു.

എന്നാൽ ഇപ്പോൾ ഞാൻ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത്. ഇപ്പോൾ കഥാപാത്രങ്ങൾ തെരഞ്ഞ് എടുക്കുന്ന കാര്യത്തിൽ അത്ര ചൂസി ആകേണ്ടി വരാറില്ല. എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകൾ പലതും മികച്ചതാണ്. എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകർ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാൻ പറ്റുന്നുണ്ട്.

അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകൾ കുറവാണ്. അത് വലിയ ഭാഗ്യമാണെന്നും ലെന പറയുന്നു.

സീരിയലിൽ നിന്നാണ് ലെന സിനിമയിൽ എത്തിയത്. ബിഗ് സ്‌ക്രീനിലേയ്ക്കുള്ള വരവിനെ കുറിച്ചും പറയുന്നുണ്ട്. സിനിമയിലേക്കുള്ള ഒരു ചെറിയ വിൻഡോ ആയിരുന്നു സീരിയൽ. സുരേഷ് കൃഷ്ണ, അനൂപ് മേനോൻ തുടങ്ങിയവരൊക്കെ ആ സമയത്ത് സീരിയലിൽ ഉണ്ടായിരുന്ന ആളുകളാണ്.

പിന്നെ ഞാൻ കൂടെ അഭിനയിച്ചിരുന്നത് ശ്രീവിദ്യാമ്മ, തിലകൻ ചേട്ടൻ, അശോകൻ ചേട്ടൻ, സിദ്ദിഖ് ഇക്ക എന്നിവർ ക്കെല്ലാം ഒപ്പമായിരുന്നു. യഥാർത്ഥത്തിൽ സീരിയൽ. ഓമനത്തിങ്കൾ പക്ഷിയിലെ എന്റെ പെർഫോമൻസ് കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് അമൽ നീരദ് കാസ്റ്റ് ചെയ്യുന്നതെന്നും ലെന പറഞ്ഞു.

Also Read
മോനിഷയുമായി അത്രയും അടുത്തിരുന്നു, ആ പോക്ക് സഹിക്കാൻ പറ്റിയില്ല, അത്ര ഭയങ്കര മുറിവാണ്: തുറന്നു പറഞ്ഞ് സുധീഷ്

ബിഗ് ബിയുടെ സമയത്ത് തനിക്ക് എല്ലാവരേയും പേടിയായിരുന്നു. ഒന്ന് സെറ്റിൽ ആകാത്ത സമയം ആയിരുന്നു. അന്നൊക്കെ മമ്മൂക്ക ഒരു വശത്തൂടെ വരുന്നത് കാണുമ്പോൾ ഞാൻ മറ്റൊരു വശത്തുകൂടി ഓടുമായിരുന്നു. ആ അവസ്ഥയായിരുന്നു.

ഭീഷ്മ ചെയ്യുമ്പോഴേക്കും മമ്മൂക്ക ചിൽഡ് ഔട്ട് ആയതാണോ അതോ എനിക്ക് ധൈര്യം കൂടിയതാണോ എന്നറിയില്ല. എന്തായാലും മമ്മൂക്ക ഇപ്പോൾ രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും വളരെ യങ്ങർ ആയി ക്കൊണ്ടിരിക്കുകയാണ്. എല്ലാവരേക്കാളും യോ യോ മമ്മൂക്കയാണെന്നും ലെന പറയുന്നു.

ലവ് ജിഹാദ് ആണ് ഇനി പ്രദർശനത്തിന് എത്താനുള്ള ലെനയുടെ ചിത്രം. വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും ലെന പറഞ്ഞു. വേഷത്തിലും സ്വഭാവത്തിലും സംസാരത്തിലുമൊക്കെ ആ കഥാപാത്രം വ്യത്യസ്തമാണ്.

മോൺസ്റ്ററും ഓളവുമാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങൾ. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഓളം. 23 വർഷത്തെ അഭിനയജീവിത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിഞ്ഞത്. ചിത്രത്തിൽ നടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read
റിസോർട്ടിൽ ഡാൻസറായി ജോലി, സ്‌കിറ്റുകൾ ചെയ്ത് ശ്രദ്ധ നേടി തുടർന്ന് അളിയൻസ് പരമ്പരയിലേയ്ക്ക് ; ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് സൗമ്യ ഭാഗ്യനാഥൻ പിള്ള

Advertisement