മോനിഷയുമായി അത്രയും അടുത്തിരുന്നു, ആ പോക്ക് സഹിക്കാൻ പറ്റിയില്ല, അത്ര ഭയങ്കര മുറിവാണ്: തുറന്നു പറഞ്ഞ് സുധീഷ്

6586

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ സുധീഷ്. വളരെ ചെറിയ പ്രായം മുതൽ തന്നെ അഭിനയരംഗത്ത് എത്തിയ നായകനായും തിളങ്ങിയിട്ടുള്ള താരമാണ്. ഇടക്കാലത്ത് ചെറിയ ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

സംസ്ഥാന സർക്കാറിന്റെ അംഗീകാരവും അടുത്തിടെ സുധീഷിനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ നാദിർഷയോടും നടി തെസ്നി ഖാനോടും തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുധീഷ്.

Advertisements

സിനിമയിൽ വന്നിട്ട് ഏകദേശം മുപ്പത്തിയഞ്ച് വർഷമായി. സിനിമയിൽ അഭിനയിച്ച് നിലനിൽക്കാൻ കഴിയുക എന്നതാണ് വലിയ കാര്യം. പിന്നെ ഈ അടുത്ത് ന്യൂജെൻ കാലത്താണ് സംസ്ഥാന തലത്തിൽ ഒരു അംഗീകാരം കിട്ടുന്നത്. മുൻപ് ഞാൻ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചിലപ്പോൾ അതിന് അവാർഡ് കിട്ടും, ഇതിന് കിട്ടും എന്നൊക്കെ അന്ന് പറയുമായിരുന്നു. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അത് കിട്ടിയതിന്റെ സന്തോഷം തനിക്കുണ്ടെന്നും സുധീഷ് വെളിപ്പെടുത്തി. എന്നാൽ നിന്റെ കൂട്ടുകാരൻ ആയിട്ടല്ല ഒരു പ്രേക്ഷകൻ എന്ന നിലയിൽ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് നാദിർഷ സൂചിപ്പിച്ചു.

Also Read
ഒൻപതു തവണയും ഇഷ്ടപ്രകാരം ചെയ്തിട്ട് പത്താം തവണ ബലംപിടിച്ച് ലൈം ഗി ക മാ യി ഉപയോഗിച്ചാൽ അത് ബ ലാ ൽ സം ഗം തന്നെയാണ്: സിൻസി അനിലിന്റെ കുറിപ്പ് വൈറൽ

പണ്ട് കാലങ്ങളിൽ ഉള്ള സുധീഷിന്റെ സിനിമകളുണ്ട്. അന്ന് ഞാൻ അഭിനയിച്ചിട്ടില്ല. നീയാണ് ആദ്യം അഭിനയിക്കുന്നത്. നിന്നെയൊക്കെ ഞാൻ അസൂയയോടെ പറയുമായിരുന്നു. നീ അഭിനയിക്കുന്നത് കണ്ടിട്ട് അവന്റെ ഒക്കെ ഒടുക്കത്തെ ഭാഗ്യം എന്നൊക്കെ പറയുമായിരുന്നു. പിന്നെ നമ്മളൊക്കെ ഒരുമിച്ച് വന്നു.

മിമിക്രി കാസറ്റുകളുടെ അന്നത്തെ പ്രശ്നത്തെ കുറിച്ചും നാദിർഷ പറഞ്ഞു. സ്റ്റേജിൽ നിന്നും അങ്ങേ അറ്റത്ത് നിൽക്കുന്ന പ്രേക്ഷകനെ പോലും കാണിക്കാൻ പറ്റുന്ന രീതിയിൽ ആംഗ്യങ്ങൾ ചെയ്യണം. സിനിമയിൽ വന്നപ്പോഴും ഞങ്ങൾ അതൊക്കെ തന്നെയാണ് കാണിച്ചത്. അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസിലാക്കി വന്നപ്പോഴെക്കും സിനിമയിൽ നിന്നും പുറത്തായി പോയെന്ന് നാദിർഷ പറയുന്നു.

എന്നാൽ നമ്മുടെ ജീവിതത്തിലെ മാറ്റങ്ങൾ സിനിമയിലും വന്നിട്ടുണ്ടെന്നാണ് സുധീഷിന്റെ അഭിപ്രായം.
എന്നാൽ ന്യൂജനറേഷൻ നടന്മാരുടെ ലിസ്റ്റ് എടുത്താൽ, അതിൽ നമുക്ക് വേണ്ട താരങ്ങളുടെ ലിസ്റ്റിൽ സുധീഷും ഉണ്ടാവുമെന്ന് നാദിർഷ പറയുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞ സുധീഷ് നിന്റെ അടുത്ത സിനിമയിൽ ഇത്രയും ആവശ്യമുള്ള ഈ നടനെ മറക്കാതെ ഇരുന്നാൽ മതിയെന്ന് പറയുന്നു.

സിനിമയിൽ വന്നതിന് ശേഷം മറക്കാൻ പറ്റാത്ത ഒരു കാര്യത്തെ കുറിച്ചും സുധീഷ് പറഞ്ഞിരുന്നു. മോനിഷ എന്റെ കൂടെ ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിച്ചു. അന്ന് അഭിനയിക്കുമ്പോൾ മോനിഷ സൂപ്പർ താരമാണ്. ഞാൻ പുതുമുഖ നടനുമാണ്. എനിക്ക് അവരെയൊക്കെ കാണുന്നത് അത്ഭുതം പോലെയാണ്.

Also Read
ലാലേട്ടനും സിചിത്ര ചേച്ചിയും ഒന്നിച്ചൊരു കുടക്കീഴിൽ ആയിട്ട് 34 വർഷം, മോഹൻലാലിനെ തന്നെ വിവാഹം ചെയ്യാൻ വാശിപിടിച്ച് സുചിത്ര, അപൂർവ്വ പ്രണയകഥ ഇങ്ങനെ, ആശംസകളുമായി ആരാധകർ

മോനിഷ അത്രയും വലിയ താരം ആയിരുന്നിട്ടും എത്ര ലളിതമായ പെരുമാറ്റം ആയിരുന്നെന്നോ. വളരെ സിംപിളാണ്. നമ്മളോടൊക്കെ സ്വന്തം സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ആണ് പെരുമാറിയിരുന്നത്. അത്രയും സുഖമായി അവരുടെ കൂടെ അഭിനയിക്കാൻ പറ്റിയിരുന്നു അത്രയും അടുത്തു.

പിറ്റേ ദിവസം ഷൂട്ടിങ്ങിന്റെ അന്ന് സുധീഷേ നമുക്കൊരു സ്ഥലം വരെ പോവാനുണ്ടെന്ന് ലൊക്കേഷനിൽ നിന്നും ആരോ പറഞ്ഞു. അങ്ങനെ പോയി കൊണ്ടിരുന്നപ്പോൾ ആണ് ആ വാർത്ത എന്നോട് പറയുന്നത്. അത് ഭയങ്കര മുറിവാണ്. അത്രയും സ്നേഹത്തോടെ പെരുമാറിയ ഒരാളുടെ വേർപാട് സിനിമാലോകത്ത് നിന്നും ഉണ്ടായ മറക്കാൻ പറ്റാത്ത അനുഭവമാണെന്നും സുധീഷ് പറയുന്നു.

Advertisement