അല്ലെങ്കിലും ഈ മോന്ത കണ്ട് എന്ത് കമന്റ് ഇടാനാണെന്ന് പരഹാസം, ഇടിവെട്ട് മറുപടി നൽകി സനുഷ

71

മലയാള സിനിമയിൽ 22 വർഷത്തോളമായി ബാല നടിയായും നായികയായും ഒക്കെ തിളങ്ങി നിൽക്കുന്ന താരമാണ് സനൂഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു സനുഷ. വിനയൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെയാണ് ബാലതാരമായി സനൂഷ അരങ്ങേറ്റംകുറിച്ചത്.

പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളിൽ സനൂഷ ബാലതാരമായി വേഷമിട്ടു. ഇപ്പോൾ നായികയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുകയാണ് താരം. മലയാളത്തിന്റെ ജനപ്രിയൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ച ചിത്രം തെലുങ്ക് ചിത്രമായ ജഴ്‌സിയാണ്. നാനിയാണ് ചിത്രത്തിലെ നായകൻ.

Advertisements

കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗർഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലർത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകർ മറക്കാനിടയില്ല. 2016ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാ. സനൂഷ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. കുറച്ച് നാളുകളായി സിനിമയിൽ നിന്നും ഇടവേള എടുത്ത താരം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സനുഷ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമായിരുന്നു.

മാത്രമല്ല സനുഷയുടെ പോസ്റ്റിന് താഴെ മോശം കമന്റുമായി ഒരാൾ എത്തുകയും ചെയ്തിരുന്നു. മോശം കമന്റുമായി എത്തിയയാൾക്ക് താരം ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. നടിയുടെ ക്യാപ്ഷനും മോശം കമന്റ് ഇടുന്നവർക്ക് എതിരെയുള്ളത് ആയിരുന്നു. എന്തോ എങ്ങനെ ?? മോശം comments C«p attention വാങ്ങാൻ വന്നാ നല്ല തർക്കുത്തരവും കണക്കിന് മറുപടികളും കിട്ടും Don’t be mesmerised by my softer side – swipe left എന്നാണ് താരം താരത്തിന് സുന്ദരമായ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയത്.

അല്ലെങ്കിലും ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം എന്നായിരുന്നു ഇതിന് ഒരാൾ കമന്റ് ചെയ്തത്. എന്നാലും ഞാൻ ആലോചിക്കുന്നത് ഇപ്പോഴും കമന്റ് ഇട്ട് അറ്റൻഷന് വേണ്ടി നിലവിളിച്ച് അൺഫോളോ പോലും ചെയ്യാതെ ഇവിടെ തന്നെ ഇരിപ്പുണ്ടല്ലോ എന്നാണ്.

നല്ല ചൊറിച്ചിൽ ഉണ്ടെങ്കിലേ അൺഫോളോ ചെയ്തു അങ്ങ് പോയേക്കണം ! വിട്ടു കളയണം mistarrrrr എന്നായിരുന്നു ഈ കമന്റിന് സനുഷ നൽകിയ മറുപടി. സോഷ്യൽ മീഡിയകളിൽ സനുഷയുടെ പോസ്റ്റും മറുപടി കമന്റും ശ്രദ്ധേയമായിരിക്കുകയാണ്.

അതേ സമയം ഇപ്പോഴിതാ, സനൂഷ വീണ്ടും മലയാള സിനിമാ ലോകത്തേക്ക് എത്തുന്നുവെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടി തന്നെയാണ് ഒരു പ്രമുഖ ചാനൽ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. താരം തന്നെയാണ് ഒരു പ്രമുഖ ചാനൽ പരിപാടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

അതേ പോലെ ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു. സിനിമാ പ്രവേശനം സൂചിപ്പിക്കുന്ന തരത്തിൽ മെലിഞ്ഞു സുന്ദരിയായ ഫോട്ടോകൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലയാള സിനിമാ ലോകത്തേയ്ക്ക് തിരികെയെത്തുന്നുവെന്ന വാർത്തയും പുറത്തുവന്നത്.

Advertisement