വയർ മറച്ചുപിടിക്കാൻ ശ്രമിച്ച് വിദ്യാ ബാലൻ, താരം ഗർഭിണി ആണെന്ന് ആരാധകർ, വീഡിയോ വൈറലാകുന്നു

214

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് വിദ്യാ ബാലൻ. പകുതി മലയാളി കൂടിയായ വിദ്യാ ബാലന് ഇന്ത്യ മുഴുവനും ആരാധകർ ഉള്ള താരമാണ്.
സിനിമാ പാരമ്പര്യമോ ഗോഡ് ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ കടന്നു വന്ന താരമാണ് വിദ്യ ബാലൻ.

തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ നിരന്തരം ഏറെ റിജക്ഷനുകൾ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. മലയാളത്തിലൂടെ അടക്കം അരങ്ങേറാനുള്ള അവസരം വിദ്യയ്ക്ക് നഷ്ടമാകുന്നത് ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ്. പലരും ദുർഭാഗ്യമെന്ന് വിധിയെഴുതിയ താരം. എന്നാൽ കാലം പിന്നിട്ടപ്പോൾ ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരിൽ ഒരാളായി മാറുകയായിരുന്നു വിദ്യ ബാലൻ.

Advertisements

ആദ്യം അഭിനയിച്ച മലയാള ചിത്രം ചക്രം പകുതിവഴിക്ക് മുടങ്ങിയതോടെ ഒരു ബംഗാളി സിനിമയിലൂടെ ആയിരുന്നു വിദ്യാ ബാലന്റെ അരങ്ങേറ്റം. 2005ൽ പുറത്തിറങ്ങിയ പരിനീതയിലൂടെ ബോളിവുഡിലെത്തി. ഈ ചിത്രവും വിദ്യയും ഏറെ കയ്യടി നേടി. പിന്നീട് ലഗേ രഹോ മുന്നാ ഭായ്, ഗുരു, ഹേയ് ബേബി, ഭൂൽ ഭുലയ്യ, ഇഷ്ഖിയ, നോ വൺ കിൽഡ് ജസീക്ക, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ഇതിനിടെ സന്തോഷ് ശിവന്റെ ഉറുമി എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ദ ഡേർട്ടി പിക്ചറിലൂടെ മികച്ച നേടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തി. തുടർന്ന് കഹാനി, തീൻ, തുമാരി സുലു, ശകുന്തള ദേവി, ഷേർണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ആമസോൺ പ്രൈമിന്റെ ജൽസയിലാണ് വിദ്യ ബാലനെ ഒടുവിലായി കണ്ടത്. ഷഫാലി ഷായും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നീയത്ത് ആണ് വിദ്യയുടെ പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ പേരിടാത്തൊരു സിനിമയും അണിയറയിലുണ്ട്.

ബോളിവുഡിലെ പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയിട്ടുള്ള താരമാണ് വിദ്യ ബാലൻ. ഈ പാതയിലൂടൊണ് ഇന്നത്തെ പല നായികമാരും സഞ്ചരിച്ച് വിജയം നേടിയത്. കഹാനി, ഡേർട്ടി പിക്ച്ചർ തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ഞെട്ടിച്ച വിദ്യ ബോക്സ് ഓഫീസ് വിജയത്തിന് പുരുഷ താരത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് കാണിച്ചു തരികയായിരുന്നു.

ഓഫ് സ്‌ക്രീനിലും എന്നും ആരാധകരുടെ പ്രിയങ്കരിയാണ് വിദ്യ ബാലൻ. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് വിദ്യ ബാലൻ. സിനിമയിലേയും മറ്റും സത്രീവിരുദ്ധ കാഴ്ചപ്പാടുകൾക്കെതിരെ വിദ്യ ബാലൻ ശബ്ദമുയർത്തിയിട്ടുണ്ട്. എന്നും തന്റെ മനസിലുള്ളത് സംസാരിക്കാൻ വിദ്യ മടി കാണിക്കാറില്ല. അതേസമയം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കാര്യമായി സംസാരിക്കുന്ന ശീലവും വിദ്യയ്ക്കില്ല.

2012 ൽ ആയിരുന്നു വിദ്യ ബാലനും നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയ കഥയെക്കുറിച്ച് വിദ്യ അധികം സംസാരിക്കാറില്ല. ഒരു അവാർഡ് ഷോയിൽ വച്ചാണ് വിദ്യയും സിദ്ധാർത്ഥും പരിചയപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ വിദ്യയുടെ വ്യക്തിജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ജന്മദിനം. ഹുമയുടെ അടുത്ത സുഹൃത്താണ് വിദ്യ. അതുകൊണ്ട് തന്നെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യയും എത്തിയിരുന്നു.

ഈ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോയിൽ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രമായിരുന്നു. താരം തന്റെ വയറ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം വിദ്യ ബാലൻ ഗർഭിണിയാണ് എന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്തിനാണ് വിദ്യ തന്റെ വസ്ത്രം പിന്നിൽ നിന്നും പിടിക്കുന്നതെന്നും അരയ്ക്ക് കൈ കൊടുത്ത് നടക്കുന്നതെന്നുമാണ് കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നത്. താരം മനപ്പൂർവ്വം വയർ മറച്ചുപിടിക്കാൻ ശ്രമിക്കുന്നതായും സോഷ്യൽ മീഡിയ പറയുന്നുണ്ട്.

എന്തായാലും അധികം വൈകാതെ തന്നെ വിദ്യ ബാലൻ ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുകയാണ്. വാർത്തകളോട് വിദ്യ ബാലൻ പ്രതികരിച്ചിട്ടില്ല. എന്തായാലും ആശംസകളും മറ്റുമായി സോഷ്യൽ മീഡിയയും ആരാധകരും സജീവമായി മാറിയിരിക്കുകയാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement