വാനമ്പാടിയുടെ ഷൂട്ടിംഗ് മുഴുവൻ കഴിഞ്ഞു, അനു മോളെയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്, സങ്കടത്തോടെ പത്മിനി സുചിത്രാ നായർ

53

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി ഉദ്യേഗഭരിതമായ മുഹൂർത്തങ്ങളുമായി ക്ലൈമാക്‌സിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പരമ്പരയാണ്. റോറ്റിങ്ങിൽ ഏറെ മുന്നിലാണ് ഈ സീരിയൽ. സായ് കിരൺ, സുചിത്ര നായർ, ഉമ നായർ. ചിപ്പി തുടങ്ങി വൻതാരനിരയാണ് പരമ്പയ്ക്കായി അണിനിരക്കുന്നത്.

മോഹനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സ്വന്തം അച്ഛനമ്മമാരെ വീട്ടിൽ നിന്നും പത്മിനി പുറത്ത് പോകാൻ ആവശ്യപ്പെടുന്നിടത്താണ് കഴിഞ്ഞ ദിവസം സീരിയൽ അവസാനിച്ചത്. സീരിയലിന്റെ ക്ലൈമാക്‌സ് അടുത്തു എന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisements

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് പത്മിനിയെ അവതരിപ്പിക്കുന്ന നടി സുചിത്ര നായർ.ഇപ്പോൾ സീരിയലിനെക്കുറിച്ചും ഓണ വിശേഷങ്ങളും പങ്കുവച്ച് എത്തിയിരിക്കയാണ് പത്മിനിയായി എത്തുന്ന സുചിത്ര നായർ.

കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ.അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.

ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.

വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബ സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്. കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്. വാനമ്പാടി എന്ന പരമ്പര ഇരുകൈയും നീട്ടിയാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്.

സീരിയലിന്റെ ക്ലൈമാക്‌സിന്റെ ഷൂട്ട് കഴിഞ്ഞെന്ന് തുറന്നുപറയുകയാണ് താരം. ഈ ഓണം കഴിയുന്നതോടെ വാനമ്പാടി തീരും, എന്നാണ് തീരുന്നതെന്നറിയില്ല. പരമ്പരയുടെ ക്ലൈമാക്സ് ചിത്രീകരിച്ച് കഴിഞ്ഞുവെന്നും എന്നാണ് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നറിയില്ല. ഒരു കുടുംബത്തിലുള്ളത് പോലെയുള്ള എല്ലാ പ്രശ്നങ്ങളും അവിടെയുണ്ട്.

വഴക്കും പിണക്കവും സ്നേഹവുമൊക്കെ അവിടെയുണ്ട്. എന്തായാലും ഇതെല്ലാം മിസ്സ് ചെയ്യും. വാനമ്പാടി ലൊക്കേഷനിൽ ആരെയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അനുമോളെന്ന പേരായിരുന്നു സുചിത്ര പറഞ്ഞത്. അനുമോൾക്കും തംബുരുവിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സിനിമയിൽ നിന്നുള്ള അവസരങ്ങൾ വരുന്നുണ്ട്. രണ്ടുമൂന്ന് സിനിമകൾ കൂടി കഴിഞ്ഞ് സെറ്റിലാവണമെന്നാണ് ആഗ്രഹിക്കുന്നത്.

പ്രണയമുണ്ടായിട്ടുണ്ട് പ്രണയ നൈരാശ്യമൊന്നുമില്ല. പെണ്ണുകാണാനൊക്കെ ആളുകൾ വന്നിട്ടുണ്ട്.ഇഷ്ടമില്ല എന്നാരോടും പറഞ്ഞിട്ടില്ല. പലരും വെയ്റ്റിംഗിലാണെന്നും താരം കൂട്ടിച്ചേർത്തു. ജെസിബി സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. ഓണാഘോഷത്തെക്കുറിച്ചും വാനമ്പാ ടി അനുഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് സുചിത്ര ഇപ്പോൾ.

കഴിഞ്ഞ തവണയും ഓണാഘോഷം കുറവായിരുന്നു. ഇത്തവണ സദ്യയും കോടി വാങ്ങുന്നതുമൊക്കെ മിസ്സ് ചെയ്യും. കുടുംബത്തിലെല്ലാവരും ഒരുമിച്ച് അമ്പത്തിൽ പോവുന്നത് മിസ്സ് ചെയ്യും. സദ്യ ചിലപ്പോൾ ഉണ്ടാവാം. എന്നാൽ എല്ലാവരും കൂടിയിരുന്നുള്ള സദ്യ മിസ്സാവും. ഈ ഓണം കഴിയുന്നതോടെ വാനമ്പാാടി തീരും, എന്നാണ് തീരുന്നതെന്നറിയില്ല. പരമ്ബരയുടെ ക്ലൈമാക്സ് ചിത്രീകരിച്ച് കഴിഞ്ഞുവെന്നും എന്നാണ് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നറിയില്ലെന്നും സുചിത്ര പറയുന്നു.

നേരത്തെ പരസ്പരത്തിന്റെ ക്ലൈമാക്സ് കഴിഞ്ഞപ്പോൾ ട്രോളുകൾ സജീവമായിരുന്നു. ട്രോളുകൾക്ക് സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരിക്കലുമില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്. മുൻപും ഈ സീരിയലുമായി ബന്ധപ്പെട്ട് ട്രോളുകളൊന്നുമുണ്ടായിരുന്നില്ല. അത്തരത്തിലൊരു സാഹചര്യം കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല.

ശുഭകരമായ അവസാനമല്ല പരമ്പരയുടേതെന്നും സുചിത്ര വ്യക്തമാക്കുന്നു. ഞാൻ നല്ല കുട്ടിയായാണ് സീരിയൽ അവസാനിക്കുന്നത്. പപ്പിയും സുചിത്രയും തമ്മിൽ വലിയ ദൂരമുണ്ട്. ക്ലൈമാക്സിലേക്ക് പോവുമ്പോൾ ചെറിയ ബന്ധം തോന്നിയേക്കാമെന്നും താരം പറയുന്നു. ഇപ്പോൾ സീരിയലിനായുളള കാത്തിരിപ്പിലാണ് ആരാധകർ.

Advertisement