മെഹന്ദി അടിച്ച് പൊളിച്ച് എലീന പടിക്കൽ, കിടിലൻ ഡാൻസ് കളിച്ച് താരം, ആഘോഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

101

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയാണ് എലീന പടിക്കൽ. അവതാരകയായ എലീന ഭാര്യ എന്ന സീരിയലിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഈ പരമ്പരയിൽ നെഗറ്റീവ് കഥാപാത്രം ആയിരുന്നെങ്കിലും മികച്ച പ്രേക്ഷ സ്വീകാര്യത നേടാൻ നടിക്ക് കഴിഞ്ഞിരുന്നു.

ഏഷ്യാനെറ്റിലെ സൂപ്പർ ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയുമായിരുന്നു എലീന. സീസൺ 2 അവസാനിപ്പിക്കും വരെ താരം ഷോയിൽ ഉണ്ടായിരുന്നു. മികച്ച മത്സരാർഥിയായിരുന്നു താരം. പ്രേക്ഷക പിന്തുണയും ഉണ്ടായിരുന്നു. നിരവധി ആരാധകർ ഉള്ള എലീന സോഷ്യൽ മീഡിയയിലും ഏറെ ആക്ടിവാണ്.

Advertisements

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത് എലീനയുടെ മെഹന്തി ചിത്രങ്ങളാണ്. എലീന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. മെഹന്തി 2സ 21 എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ അനുശ്രി, കിടുക്കാച്ചി വീഡിയോ വൈറലാക്കി ആരാധകർ

പർപ്പിൾ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരിക്കുന്നത്. താൻസ് കൗച്ചറാണ് എലീനയുടെ മെഹന്തി ദിനത്തിലെ ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത്. പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമാണ് എലീന തിരഞ്ഞെടുത്തിരിക്കുന്നത്.

സ്‌റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ലെഹങ്കയ്‌ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പാണ് ഇട്ടിരിക്കുന്നത്. സിമ്പിൾ മേക്കപ്പായിരുന്നു. അലീന ജോസഫ് ആണ് നടിയെ മെഹന്തിക്കായി തയ്യാറാക്കിയത്. സഫ്വാനയാണ് മൈലാഞ്ചി അണിയിച്ചത്. പേഴ്‌സനൽ സ്‌റ്റൈലിസ്റ്റ് നിതിൻ സുരേഷ് ആണ് എലീനയുടെ സ്‌റ്റൈലിസ്റ്റ്.

മൈലാഞ്ചി ഇടുന്നതും മെഹന്ദിക്കായി ഒരുങ്ങുന്നതും എലീന ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു. എലീനയ്ക്ക് ആശംസക നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് എലീനയും രോഹിതും വിവാഹിതരാവുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഹിന്ദു വെഡ്ഡിങ് സാരി ആണ് താരം ധരിക്കുന്നത്. സുഹൃത്താണ് എലീനയ്ക്ക് വേണ്ടി സ്‌പെഷ്യൽ സാരി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവാഹ സാരിയിൽ ഒരു സർപ്രൈസും താരത്തിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. അമ്മയും അച്ഛനുമാണ് സാരിയിലൂടെ ഒരു സർപ്രൈസ സന്ദേശം മകൾക്ക് നൽകുക. രോഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

Also Read
ഓണസദ്യക്ക് മുന്നിലിരുന്ന് ഞങ്ങൾക്ക് ആരുമില്ലെന്ന് സങ്കടപ്പെട്ട് ലേഖ ശ്രീകുമാർ, നിങ്ങൾ ഒറ്റക്കല്ല, ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ടെന്ന് ആരാധകർ

ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക. ക്രിസ്ത്യൻ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തുക. ഷാംപെയ്ൻ നിറത്തിലുള്ള ഗൗൺ ആണ് വേഷം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വളരെ അടുത്ത ആളുകൾ മാത്രമേ വിവാഹത്തിന് പങ്കെടുക്കുകയുളള എന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Advertisement