Home Entertainment Celebrities

എൻഗേജ്ഡ് ആയിട്ട് 5 വർഷമായി, കല്യാണം എന്നായിരിക്കുമെന്ന് പുള്ളിയ്ക്ക് പോലും അറിയില്ല; തുറന്നു പറഞ്ഞ് റെബേക്ക സന്തോഷ്

1348

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടിയായി മാറായ താരമാണ് റബേക്ക സന്തോഷ്. ജനപ്രിയ സീരിയലുകൾ നിരന്തരം ആരാധകർക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കസ്തൂരിമാനിൽ കാവ്യ എന്ന പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നത് റെബേക്ക ആയിരുന്നു.

കസ്തൂരിമാൻ അവസാനിച്ചെങ്കിലും അതിലെ കാവ്യയെ ഇന്നും ആരാധകർ മറന്നിട്ടില്ല. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. ഏറെ കാലമായി സംവിധായകൻ ശ്രീജിത്ത് വിജയനും റബേക്കയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

Advertisements

Also Read
എല്ലാ വഴികളും അടച്ചു, ഇനി ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ല, കൂടെവിടെ സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് കൃഷ്ണകുമാർ

അന്ന് മുതലിങ്ങോട്ട് വിവാഹമെന്നാണെന്നുള്ള ചോദ്യങ്ങളും ഉയർന്ന് വന്നു. ഒടുവിലിതാ കൊഡക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം റബേക്ക സന്തോഷ് മറുപടി പറഞ്ഞിരിക്കുകയാണ്.

റബേക്ക സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ:

പത്ത് വർഷത്തോളമായി ഇൻഡസ്ട്രിയിലെത്തിയിട്ട്. ആദ്യം പരസ്യ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് കുഞ്ഞികൂനൻ എന്ന കുട്ടികളുടെ സീരിയലിൽ അഭിനയിച്ചു. പത്താം ക്ലാസിൽ എത്തിയതോടെ കുറച്ച് കാലം പഠനത്തിലേക്ക് തിരിഞ്ഞു. അതിന് ശേഷം തിരിച്ച് വന്നപ്പോഴാണ് കസ്തൂരിമാനിൽ അഭിനയിക്കുന്നത്.

അങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കസ്തൂരിമാനിലെ കാവ്യ ആയതെന്നാണ് കസ്തൂരിമാനിന്റെ ലൊക്കേഷനെ കുറിച്ച് പറഞ്ഞാലും തീരില്ല. മൂന്നര വർഷത്തോളം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. പതിനഞ്ച് ദിവസം വീട്ടിലും ബാക്കി പതിനഞ്ച് ദിവസം ഷൂട്ടിലും ആയിരിക്കും.

Also Read
എന്നും ഭാര്യയാണ് തന്റെ സൂപ്പർസ്റ്റാർ, വാണി വിശ്വനാഥിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ബാബുരാജ്

എന്റെ പാഷൻ അഭിനയമാണ്. സിനിമയും സീരിയലും ഒരുമിച്ച് വന്നാലും അഭിനയിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളു. രണ്ടിടത്തും ചെയ്യാൻ ഇഷ്ടമാണ്. സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ സിനിമയിലേക്കും അവസരം കിട്ടിയാൽ ഒന്നല്ലേ ചെയ്യാൻ പറ്റു. അവിടെ സിനിമ നഷ്ടപ്പെടുത്തി എന്നത് കൊണ്ട് എനിക്ക് സങ്കടമൊന്നും വരില്ല. കാരണം കസ്തൂരിമാൻ സീരിയലിലെ കാവ്യയായി വന്നത് കൊണ്ടാണല്ലോ പ്രേക്ഷകർ എന്നെ സ്വീകരിച്ചത്.

പ്രണയം ഉണ്ട് പ്രണയം ഇല്ലാത്തവർ ആരാണ് ഉള്ളത്. ഞാൻ എൻഗേജ്ഡ് ആണ്. പുള്ളിയുടെ പേര് ശ്രീജിത്ത് വിജയൻ എന്നാണ്. പുള്ളിയൊരു ഡയറക്ടറാണ്. ഞങ്ങൾ എഗേജ്ഡ് ആയിട്ട് ഏകദേശം അഞ്ച് വർഷമായി. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് വിവാഹ നിശ്ചയം നടത്തി. വിവാഹം ഇനി ഉടനെ ഉണ്ടാവുമോന്ന് ഞാൻ പോലും പ്രതീക്ഷിക്കുന്നില്ല.

പുള്ളിയ്ക്ക് തന്നെ എന്നായിരിക്കും കല്യാണം എന്ന് അറിയില്ല. അക്കാര്യങ്ങളൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പുള്ളി ഒരു പ്രോജ്രക്ടിന്റെ തിരക്കിലാണ്. അത് കഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹം ഉണ്ടാവുക എന്നും റബേക്ക പറയുന്നു.
അതേ സമയം കസ്തൂരിമാൻ സീരിയലിൽ തന്റെ നായകനായി അഭിനയിച്ച ശ്രീറാമിനെ കുറിച്ചും വീഡിയോയിൽ റബേക്ക തുറന്ന് സംസാരിച്ചിരുന്നു.

Also Read
മാപ്പിള ഖലാസിയായി പൊളിച്ചടുക്കാൻ മോഹൻലാൽ ബോളിവുഡിലേക്ക്; ശ്രീകുമാർ മേനോൻ ഒരുക്കുന്ന സിനിമയിൽ രൺദീപ് ഹൂഡയും

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ്. പുള്ളിക്കാരൻ ഒത്തിരി മാറിയിട്ടുണ്ട്. നന്നായി കൗണ്ടർ അടിക്കും. പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പുള്ളിയുടെ കൗണ്ടർ വരിക. പക്ഷേ നമ്മൾ അദ്ദേഹത്തോട് നല്ല കമ്പനി ആണെങ്കിൽ മാത്രമേ അതുണ്ടാവുകയുള്ളു. കംഫർട്ട് സോൺ അല്ലെന്ന് കണ്ടാൽ പിന്നെ പുള്ളി മിണ്ടത്തില്ലെന്നും റബേക്ക സൂചിപ്പിക്കുന്നു.

Advertisement