ആരെയും വീഴ്ത്തുന്ന നോട്ടവുമായി സാരിയിൽ കിടു ലുക്കിൽ അൻസിബ ഹസ്സൻ, ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

323

തെന്നിന്ത്യൻ സിനിമയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെതുത്ത മലയാളി നടിയാണ് അൻസിബ ഹസൻ. ജീത്തു ജോസഫ് മോഹൻലാൽ ടീമിന്റെ സൂപ്പർഹിറ്റായ ദൃശ്യം എന്ന ചിത്രത്തിൽ കൂടെയാണ് അൻസിബ മലയാളികളുടെ പ്രിയ താരമായി മാറിയത്.

മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ താരത്തിന് കരിയറിൽ ബ്രേക്ക് നൽകുന്നത് ദൃശ്യം തന്നെ ആയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ ദി ബ്രെയിൻ ആണ് അൻസിബയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Advertisements

ഒരു റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ബിഗ്സ്‌ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമ ആയിരുന്നു അഭിനേത്രി എന്ന നിലയിൽ അൻസിബയെ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയിൽ കൊഞ്ചം മഴൈ ആണ് അൻസിബയുടെ ആദ്യ സിനിമ.

Also Read
ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞപ്പോള്‍ ചാക്കോച്ചനോട് പിണക്കത്തിലായിരുന്നു, പിന്നീട് അടുത്തറിഞ്ഞു, തിരിച്ചുവരവിനെപ്പറ്റി പറഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യുന്നോ എന്ന് ചോദിച്ചു, ലാല്‍ ജോസ് പറയുന്നു

തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ നാഗരാജ ചോളൻ എംഎ എം എൽ എ തുടങ്ങി മൂന്നോളം തമിഴ് സിനിമകളിൽ അൻസിബ അഭിനയിച്ചിരുന്നു. തമിഴ് സിനിമയിൽ താരം ഗ്ലാമറസ്സ് റോളുകലിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

അതേ സമയം മലയാള സിനിമയിൽ വീണ്ടും നടി അൻസിബയുടെ കാലം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിൽ ആണ് താരം. സിബിഐ 5 ദ ബ്രെയിനിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായത് നടിയുടെ കരിയറിൽ തന്നെ വലിയ നേട്ടമായി മാറി.

Also Read
പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തി, ആ സമയത്തും ദിലീപിനെ പിന്തുണയ്ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു, ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി വിനയന്‍

സിബിഐ ഓഫീസർ ട്രെയിനിയായി അൻസിബ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ അൻസിബ നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. അടുത്തിടെ സാരിയിൽ നടത്തിയ ഫോട്ടോഷോട്ടുകൾ എല്ലാം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ വീണ്ടും തനിക്ക് ഏറെ ഇഷ്ടമുള്ള സാരിയിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
വർഷങ്ങൾക്കുശേഷം വീണ്ടും മോഹൻലാലിനൊപ്പം ദൃശ്യം 2 ൽ അഭിനയിക്കാൻ ആയതിന്റെ സന്തോഷത്തിൽ ആയിരുന്നു അൻസിബ ഹസ്സൻ. ദൃശ്യം 2 വലിയ വിജയമായി മാറിയിരുന്നു.

Advertisement