നിന്നെ അതിന് ആർക്കറിയാം, നീ പെണ്ണല്ലേ, മമ്മൂക്കയുടെ ആ ചോദ്യമാണ് എല്ലാം മാറ്റിമറിച്ചത്; വെളിപ്പെടുത്തലുമായി നസീർ സംക്രാന്തി

98

നസീർ സംക്രാന്തി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് . ഇപ്പോഴിതാ സിനിമയിലെത്തിയ കഥ പറഞ്ഞിരിക്കുകയാണ് താരം. മമ്മൂട്ടിയാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് വനിതയുമായുള്ള അഭിമുഖത്തിൽ നടൻ വ്യക്തമാക്കി.

Advertisements

നസീറിന്റെ വാക്കുകൾ ഇങ്ങനെ

മെഗാസ്റ്റാർ മമ്മൂക്കയാണ് മനസിൽ സിനിമാ മോഹത്തിന്റെ വിത്തുപാകിയത്. നാടൊട്ടുക്കും മൈ ട്രീ ചലഞ്ചുമായി മരം വയ്ക്കുന്നതു പോലൊരു പരിപാടി. പോത്തൻ വാവയുടെ ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുകയാണ്. ഞങ്ങൾക്ക് റിഹേഴ്‌സലിനായി നൽകിയ ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഷാജോണിനെ നേരത്തേ തന്നെ മമ്മൂക്കയ്ക്ക് പരിചയമുണ്ട്.

അവന്റെ കൂടെയാണ് അദ്ദേഹത്തെ കാണാൻ പോയത്. സ്വയം പരിചയപ്പെടുത്തിയപ്പോൾ മമ്മൂക്കയുടെ ചോദ്യമെത്തി. ‘ഒപ്പമുള്ളവർ എല്ലാം സിനിമയിൽ എത്തിയല്ലോ? നിനക്കും സിനിമയിൽ അഭിനയിക്കേണ്ടേ..?’ വേണം എന്ന് ഉത്തരം പറഞ്ഞപ്പോൾ ഉടൻ വന്നു അടുത്ത ചോദ്യം.

‘അതിന് നിന്നെ ആർക്കറിയാം. നീ പെണ്ണല്ലേ? പെൺവേഷം കെട്ടുന്നത് നിർത്തണം. ഇനി മേലാൽ അതുപോലുള്ള സ്‌കിറ്റുകൾ കളിക്കരുത്. അക്ഷരംപ്രതി അനുസരിക്കാൻ സാധിച്ചില്ലെങ്കിലും അതിനുശേഷം ഒഴിവാക്കാൻ പറ്റുന്ന പെൺവേഷങ്ങൾ എല്ലാം ഒഴിവാക്കി. ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതൽ സഹായിക്കുന്നത്.

അദ്ദേഹം ചെയർമാനായിരിക്കുന്ന ചാനലിൽ ഷോ ചെയ്യാൻ അവസരം നൽകി. സിനിമകളിൽ റോളുകൾ ശിപാർശ ചെയ്തു വാങ്ങിത്തരും. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകൾ കിട്ടിയത്. ഏറ്റവും ഒടുവിൽ തോപ്പിൽ ജോപ്പനിൽ വരെ എനിക്ക് അവസരം വാങ്ങി നൽകിയത് മമ്മൂക്കയാണ്.

Advertisement