പാല അൽഫോൺസ കോളേജിലെ ആർട്‌സ് ക്ലബ്ബ് സെക്രട്ടറി ആദ്യമായി സാരി ഉടുത്തപ്പോൾ: വൈറലായി റിമി ടോമിയുടെ ചിത്രം

25

ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം പാടി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തിയ മലയാളികളുടെ പ്രിയ ഗായികയും ഒപ്പം മിനിസ്‌ക്രിൻ അവതാരകയുമാണ് റിമി ടോമി. ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിമി ടോമി. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.

റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു.

Advertisements

തമാശകൾ പറഞ്ഞും ചിരിപ്പിച്ചും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. പാല അൽഫോൺസ കോളേജ് കാലത്തെ ഒരോർമച്ചിത്രം പങ്കുവയ്ക്കുകയാണ് റിമി ഇപ്പോൾ.

‘പാല അൽഫോൺസ കോളേജ്. ആദ്യമായി സാരി ഉടുത്തപ്പോൾ എടുത്ത പിക്ച്ചർ. ആർട്‌സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓർമകൾ’ എന്നാണ് ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനൊപ്പം റിമി കുറിക്കുന്നത്. കൂട്ടുകാരെയും പരിചയപ്പെടുത്തുന്നുണ്ട്. അതേ സമയം കോളേജ് കാലത്ത് കുഞ്ചാക്കോബോബനെ ആദ്യമായി നേരിൽ കണ്ടൊരു ഓർമചിത്രവും മുൻപ് റിമി ടോമി പങ്കുവച്ചിരുന്നു.

കുഞ്ചാക്കോബോബനെ കാത്ത് നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളാണ് ചിത്രത്തിൽ. ആരാധനയോടെ നിൽക്കുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരാൾ റിമി ടോമിയാണ്. 20 വർഷം മുൻപുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആൾക്ക് ഉമ്മ.

നിറം സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമിൽ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാല അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാർ ആയി മാറി ഞാൻ. ഇന്നലെ ചാക്കോച്ചൻ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതുമംന്ന് റിമി ടോമി പറയുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്.റിമിയുടെ ആദ്യ ഗാനം ചിങ്ങമാസം വന്നുചേർന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.

ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾക്ക് കാണാൻ കഴിഞ്ഞത്.

Advertisement