ഇത് ബ്ലാക്ക് ഡയമണ്ട് മോതിരമാ എന്റെ ഫ്രണ്ട് ഡോക്ടർ മോൻസൺ തന്നതാണ്, എംജി ഇത് ഇട്ട് കാണണമെന്ന് അദ്ദേഹം എപ്പോഴും പറയും: എട്ടിന്റെ പണി വാങ്ങി എംജി ശ്രീകുമാർ

2556

കഴിഞ്ഞ ദിവസം പുരാവസ്തു തട്ടിപ്പുകേസിൽ പിടിയിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരുപാട് കേ സു ക ളും ഉന്നതരും രാഷ്ട്രീയ നേതാക്കളും സിനിമാക്കാരുമായുള്ള അടുപ്പവും വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇതിനിടെ മലയാളികളുയെ പ്രിയ ഗായകൻ എംജി ശ്രീകുമാറിന് മോൻസൺ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് എംജി തന്നെ പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഒരു ടിവി പരിപാടിക്ക് ഇടെ എംജി ഇക്കാര്യം പറയുന്ന വീഡിയോയാണ് ഇത്. ടോപ് സിംഗർ എന്ന പരിപാടിക്കിടെ തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എംജി ശ്രീകുമാർ നൽകുന്ന മറുപടിയാണ് മോൻസൻ പിടിയിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്.

Advertisements

എംജി ശ്രീകുമാർ ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോൾ അദ്ദേഹം നൽകുന്ന മറുപടിയാണ് വീഡിയോയിൽ ഉള്ളത്. എന്റെയൊരു ഫ്രണ്ടുണ്ട് ഡോക്ടർ മോൻസൺ. പുരാവസ്തു കളക്ഷൻ ഒക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം.

പരിപാടിയിൽ എംജി ശ്രീകുമാർ ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത് എന്നാണ് എംജി ശ്രീകുമാർ പറയുന്നത്. മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോൾ എന്ത് കല്ലാണെന്ന് അറിയില്ല.

ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകൻ മറുപടി നൽകുന്നത്. തുടർന്ന് ഇത്തരത്തിൽ ഉ
ള്ളവ ധരിക്കാൻ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്. കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും ഗായകൻ പറയുന്നു.

Also Read
വൈഡ് ബാക്ക് നെക്കിൽ ഗ്ലാമറസ്സായി ശാലു മേനോൻ; ഇതാര് കാവിലെ ഭഗവതി നേരിട്ട് വന്നതോ: ചിത്രങ്ങൾ വൈറൽ

ഇതെല്ലാം മോൻസന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു. ലോക്നാഥ് ബെഹ്റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കെ സുധാകരൻ, നടന്മാരായ മോഹൻലാൽ, ബാല, ശ്രീനിവാസൻ എന്നിവർക്കൊപ്പമുള്ള മോൻസന്റെ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു.

മോതിരത്തെ കുറിച്ച് എംജി ശ്രികുമാറിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്കൊരു സുഹൃത്തുണ്ട്, ഡോ മോൻസ് എന്ന് പറഞ്ഞിട്ട്, അദ്ദേഹത്തിന് ആന്റിക് കളക്ഷനൊക്കെയുണ്ട്. അദ്ദേഹം ടോപ് സിംഗറിന്റെ വലിയ ആരാധകനാണ്. എംജി ഇതൊന്നിട്ട് കാണിക്കണമെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും. ഈ മോദിരം ഇട്ടിട്ട് കാണിക്കാതിരുന്നാൽ പിന്നെ അദ്ദേഹം വിചാരിക്കും ഞാൻ ഇത് അടിച്ചുമാറ്റിയതാണെന്ന്. അദ്ദേഹം തനിക്ക് സമ്മാനിച്ച ആന്റിക് ഗിഫ്റ്റാണിതെന്നും എംജി പറയുന്നു.

പിന്നീട് മോതിരത്തിനുള്ളിലെ കല്ലിനെ കുറിച്ചും രമേശ് പിഷാരടി ചോദിച്ചു, അതിന് എംജി പറഞ്ഞ മറുപടി ഇങ്ങനെ, ഇത് എന്ത് കല്ലാണെന്ന് എനിക്ക് അറിഞ്ഞുകൂട, ബ്ലാക്ക് ഡയമണ്ടോ അങ്ങനെ എന്തോ ആണെന്നാണ് പറഞ്ഞത്. പിന്നാലെ സ്റ്റീഫൻ ദേവസിയുടെ കൗണ്ടർ മറുപടി എത്തി, അടുത്ത എപ്പിസോഡ് മുതൽ ഞങ്ങളും അങ്ങനെ ഇരിക്കാം, ആ ഡോക്ടറോട് ഒന്ന് പറയുമോ എന്നായിരുന്നു സ്റ്റീഫൻ ദേവസിയുടെ കൗണ്ടർ മറുപടി.

ഞാനൊക്കെ മൂന്ന് മാല ധരിച്ച് വേണമെങ്കിൽ ഷർട്ടില്ലാതെ എപ്പിസോഡിൽ ഇരിക്കാൻ തയ്യാറാണ്. പുള്ളി വരട്ടെ , എന്ത് ചെയ്യാനും തയ്യാറാണെന്ന് പിഷാരടി പറഞ്ഞു. പിഷാരടിയുടെ ഈ അഭിപ്രായത്തോട് സ്റ്റീഫൻ ദേവസിയും യോജിച്ചു. നമുക്കൊക്കെ പരിചയത്തിൽ കുറേ ഡോക്ടർമാരുണ്ട്. പനി വരുമ്പോൾ പാസറ്റമോൾ തരുമെന്നാല്ലാതെ ഒരു കാര്യവുമില്ല. എംജി അണ്ണനും കൂട്ടുകാരുണ്ട്, ഷർട്ട് തരും, വാച്ച് തരും.

Also Read
മമ്മൂട്ടിയെ തൊടാൻ ശ്രമിച്ചും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മ വച്ചും ഒരു കുഞ്ഞ് ആരാധിക ; വീഡിയോ വൈറൽ

പിന്നാലെ വാച്ചിന്റെ പ്രത്യേകതയെ കുറിച്ചും എംജി ശ്രീകുമാർ പറഞ്ഞു, കോറോം എന്ന് പേരുള്ള ആന്റിക് പീസ് വാച്ചാണിത്. ഇതൊക്കെ സ്വന്തമായി തന്നതല്ലെന്നും തിരിച്ചു നൽകണമെന്നും എംജി ശ്രികുമാർ പറയുന്നു. കാണുന്ന ആൾക്കാർ വിചാരിക്കരുത്, ഇതൊക്കെ അടിച്ചുമാറ്റിയതാണെന്ന്. കോസ്റ്റ്യൂംസ് തരുന്നത് പോലെ ഇട്ടു, ഇനി തിരിച്ചുകൊടുക്കണം.

നമുക്ക് സ്വന്തമായി 1500 രൂപയുടെ വാച്ച് മാത്രമേ ഉള്ളൂ. ഇതിന് പിന്നാലെ വേദിയിൽ എല്ലാവരും പൊട്ടിച്ചിരിക്കുക ആയിരുന്നു. അതേസമയം, എംജിയുടെ ബ്ലാക്ക് ഡയമണ്ട് മോതിരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എംജിക്കെതിരെ വലിയ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നത്. രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. മോൻസന്റെ വാക്കുകളിലും ചതിയിലും പെട്ട ഒരാൾ മാത്രമാണ് ഗായകൻ എംജി ശ്രികുമാർ.

Advertisement