ശാരീരിക ബന്ധം ഇല്ലെങ്കിൽ പ്രണയ ബന്ധം അധിക നാൾ നീണ്ടുനിൽക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്നമില്ല: ചെറുമകൾ നവ്യയോട് ജയാ ബച്ചൻ പറഞ്ഞത് കേട്ടോ

25544

ഇന്ത്യൻ സിനിമയിലെ ബാദ്ഷാ എന്നറയിപ്പെടുന്ന സൂപ്പർതാരമാണ് അമിതാഭ് ബച്ചൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ കിടിലൻ വേഷങ്ങളിലൂടെ ലോകം മുഴുവൻ ആരാധകരെ സമ്പാദിച്ച നടൻ കൂടിയാണ് അമിതാഭ് ബച്ചൻ. അതേ സമയംസ്‌ക്രീനിലും ജീവിതത്തിലും ഒരുപോലെ ശ്രദ്ധനേടിയ പ്രണയ ജോഡികളാണ് അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും.

ഇവരുടെ പ്രണയവും ജീവിതവും എല്ലാം ഏവരേയും കൊതിപ്പിക്കുന്നത് ആണ്. 1973ലാണ് ജയ ബച്ചനും അമിതാഭ് ബച്ചനും വിവാഹിതരാവുന്നത്. അടുത്ത വർഷം മകൾ ശ്വേതയും 1976ൽ മകൻ അഭിഷേകും ജനിച്ചു. കരൺ ജോഹർ സംവിധാനം ചെയ്യുന്ന റോക്കി ഓർ റാണി കി പ്രേം കഹാനി ആണ് ജയ ബച്ചൻ അഭിനയിച്ചിട്ടുള്ള ഏറ്റവും പുതിയ ചിത്രം.

Advertisements

ഇപ്പോഴിതാ ശക്തമായ ദാമ്പത്യ ബന്ധത്തെ കുറിച്ച് ചെറുമകൾ നവ്യ നവേലി നന്ദയ്ക്ക് ജയാ ബച്ചൻ നൽകിയ ഉപദേശമാണ് ഇപ്പോൾ ശ്രദ്ധേയമാകു ന്നത്. ദീർഘകാലത്തെ ബന്ധത്തിന് ശാരീരിക ആകർഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ജയ ബച്ചൻ പറഞ്ഞിരിക്കുന്നത്.

Also Read
നടൻ ആരാണെന്ന് നോക്കിയാണ് ആളുകൾ സിനിമയ്ക്ക് കേറുന്നത് അല്ലാതെ നിടമാരെ നോക്കിയല്ല, ആ ചിന്താഗതി മാറണം: തുറന്നു പറഞ്ഞ് സ്വാസിക

വിവാഹം കഴിക്കാതെ നവ്യയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും ജയ ബച്ചൻ വ്യക്തമാക്കുന്നു.
ഞാൻ പറയുന്നതിനെ ആളുകൾ എതിർത്തേക്കും, പക്ഷേ ശാരീരിക ആകർഷണവും ഒത്തൊരുമയും വളരെ പ്രധാന പെട്ടതാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങളാരും പരീക്ഷണം നടത്തുമായിരുന്നില്ല.

ഇപ്പോഴത്തെ തലമുറ അത് ചെയ്യും, അവർ എന്തിന് ചെയ്യാതിരിക്കണം, കാരണം അതും ബന്ധം ദീർഘകാലം നിലനിർത്താൻ കാരണം ആകും. ശാരീരിക ബന്ധം ഇല്ലെങ്കിൽ ആ ബന്ധം അധിക നാൾ നീണ്ടുനിൽക്കില്ല. പ്രണയവും അഡ്ജസ്റ്റുമെന്റ് കൊണ്ടും മാത്രം ബന്ധങ്ങളെ നിലനിർത്താൻ ആവില്ല.

ശാരീരിക ബന്ധം ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് ജയ ബച്ചൻ പറയുന്നത്. മകൾ ശ്വേതാ ബച്ചനും ചെറുമകൾക്കും ഒപ്പമുള്ള സംഭാഷണത്തിനിടെ ആണ് ദാമ്പത്യത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് ജയ ബച്ചൻ പറഞ്ഞിരിക്കുന്നത്.

Also Read
നല്ല ജീവിതത്തിന് ഇടയ്ക്ക് ഒന്ന് കാലിടറി, മുട്ടാത്ത വാതിലുകളില്ല, പക്ഷെ സഹായം മാത്രം ലഭിച്ചല്ല, ഒടുവില്‍ തട്ടുകട നടത്തി നടി കവിത ലക്ഷ്മി, ഒടുവില്‍ സന്തോഷം വന്നെത്തി

Advertisement