നടി ഭാമ വിവാഹിതയാകുന്നു ; വരൻ ഈ പ്രമുഖൻ

10

ലോഹിതദാസിന്റെ നിവേദ്യം എന്നസിനിമയിലൂടെ എത്തി മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയതാരമായി മാരിയ ഭാമ വിവാഹിതയാകുന്നു. പ്രമുഖ ബിസിനസുകാരനായ അരുണാണ് വരൻ.

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നാണ് താരം പറയുന്നത്. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാമ തന്റെ വിവാഹവിശേഷങ്ങൾ പങ്കുവച്ചത്.

Advertisements

ലോഹിതദാസിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലും താരം തിളങ്ങിയിരുന്നു. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

Advertisement