അമ്പരപ്പിക്കുന്ന പ്രകടനവുമായി ജോജുവും നിമിഷയും; ചോലയുടെ കിടു ട്രെയിലർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി

25

മലയാളത്തിന്റെ പുത്തൻ താരോദയം ജോജു ജോർജ്ജ് നായകനായെത്തുന്ന സനൽ കുമാർ ശശിധരൻ ചിത്രം ചോല ഡിസംബർ ആറിന് തീയെറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

ജോജുവിന്റെയും നിമിഷയുടെയും അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ട്രെയിലറിലുള്ളത്. ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുകയാണ് രണ്ടുമിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ. ചോരയുടെ മണമുള്ള നിഗൂഢത നിറച്ച ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്.

Advertisements

മലയാളത്തിൽ ഒരു വാക്കു പോലും മിണ്ടാതെ ഇറങ്ങുന്ന ചുരുക്കം ട്രെയിലറിൽ ഇനി ചോലയും ഉൾപ്പെടുത്താം. ഒരു പെൺകുട്ടിയുടെ അതിജീവനം കാണിക്കുന്ന ട്രെയിലർ ജോജുവിനു ഒരു നെഗറ്റീവ് കഥാപാത്രമാണ് ചിത്രത്തിലേതെന്ന് സൂചിപ്പിക്കുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം ‘എസ് ദുർഗ’യ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേർന്ന് സനൽകുമാർ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമ്മിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.

Advertisement