താൻ മലയാളികൾക്ക് ഒരു കൾച്ചറൽ ഷോക്കായിരുന്നു: വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

22

അവതാരക, അഭിനേത്രി, മോഡൽ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സപ്രേഷണം ചെയ്തിരുന്ന സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി യഥാർത്ഥത്തിൽ മലയാളികളിലേക്ക് വേരുറപ്പിച്ചത്.

Advertisements

ഇപ്പോൾ തന്റെ കരിയർ ബ്രേക്കിന് കാരണമായ ഷോയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു രഞ്ജിനി ഹരിദാസ്. തന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സ്റ്റാർ സിങ്ങറാണെന്ന് രഞ്ജിനി പറയുന്നു.

താൻ കേരളത്തിന് പുറത്തു തന്നെയായിരുന്നു. അത് എന്റെ ഭാഷയെയും കാര്യമയി ബാധിച്ചിരുന്നു. തന്റെ വരവ് തനിക്കും മലയാളികൾക്കും ഒരു കൾച്ചറൽ ഷോക്കായിരുന്നു. സ്റ്റാർ സിങ്ങർ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടാണ്. തന്നെ പൂർണമായും ഒരു മലയാളിയാക്കിയത് അതായിരുന്നെന്നും താരം പറയുന്നു.

അന്ന് ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ തന്റെ പ്രസന്റേഷൻ സ്റ്റൈൽ മാറ്റണമെന്ന് പ്രാഡ്യൂസർ ആവശ്യപ്പെട്ടു. അന്ന് മലയാളത്തിലെ പ്രയോഗങ്ങൾ പഠിച്ചത് ഇന്നും ഓർക്കുന്നതായും രഞ്ജിനി പറഞ്ഞു. സ്റ്റാർ സിങ്ങറിന് ശേഷം നിരവധി റിയാലിറ്റി ഷോകളിൽ ആങ്കറായി എത്തിയ രഞ്ജിനി ഇന്നും സജീവമാണ്.

Advertisement