ഞാനെങ്ങനെ കറുത്ത് തടിച്ച ഒരു നടിയുടെ ഭർത്താവായി അഭിനയിക്കുമെന്ന് ആ പ്രമുഖ സീരിയൽ നടൻ ചോദിച്ചു: വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി മഞ്ജു പത്രോസ്

966

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെയല്ല ഭാര്യ എന്ന പരിപാടിയിലൂടെ ശ്രദ്ദേയായി പിന്നീട് മലയാള സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു.

വെറുതെയല്ല ഭാര്യ പരിപാടിക്ക് ശേഷം ധാരാളം ഓഫറുകൾ ആയിരുന്നു താരത്തിന് വന്നത്. മിനിസ്‌ക്രീനിൽ തുടങ്ങിയ ആ പ്രയാണം ഇപ്പോൾ ബിഗ് സ്‌ക്രീനിൽ എത്തിനിൽക്കുകയാണ്. ഇതിനിടയിൽ മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായിരുന്ന ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണിലും മഞ്ജു പത്രോസ് മത്സരാർത്ഥി ആയി എത്തി.

Advertisements

ബിഗ്‌ബോസ് റിയിലാറ്റി ഷോയിൽ രജിത് കുമാറുമായി മഞ്ജു വാക്കേറ്റത്തിൽ ഏർപ്പെടുകയും ഉണ്ടായി. ഇതേ തുടർന്ന് വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ ആയിരുന്നു രജിത് കുമാർ ഫാൻസിൽ നിന്നും മഞ്ജുവിനു നേരിടേണ്ടിവന്നത്.

പരിപാടിയിൽ നിന്നും പുറത്തുവന്ന ശേഷവും മഞ്ജുവിന് ഇത് നേരിടേണ്ടി വന്നു. ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിരുന്നു. എപ്പോഴെങ്കിലും നിറത്തിന്റെ പേരിൽ സിനിമയിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു മഞ്ജു മറുപടി നൽകിയത്. സിനിമയിൽ നിന്നും അങ്ങനെയൊന്നും ഇതുവരെ നേരിട്ടിട്ടില്ല.

എന്നാൽ സീരിയൽ മേഖലയിൽ നിന്നും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. കറുത്ത്, തടിച്ച ഒരു നടിയുടെ കൂടെ അഭിനയിക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള വർത്തമാനം ഒരു സീരിയൽ നടൻ പറഞ്ഞിട്ടുണ്ടെന്ന് അഭിമുഖത്തിൽ മഞ്ജു പത്രോസ് വെളിപ്പെടുത്തുന്നു.

കറുത്ത, തടിച്ച ഒരു നടിയുടെ ഭർത്താവ് ആയി അഭിനയിക്കണമെങ്കിൽ അതിന് എന്തെങ്കിലും ഒരു കാരണം വേണം എന്നായിരുന്നു നടൻറെ പക്ഷം. ഒന്നുകിൽ കണ്ണും മൂക്കും ഇല്ലാത്ത പ്രണയവിവാഹം ആയിരിക്കണം, അതല്ലെങ്കിൽ പെണ്ണിൻറെ അച്ഛൻ കാശുള്ള കുടുംബത്തിലെ ആയിരിക്കണം.

ഇത്തരത്തിൽ എന്തെങ്കിലും കാരണമില്ലാതെ ഒരു കറുത്ത പെണ്ണിനെ തന്നെ പോലെയുള്ള ഒരു നടൻ വിവാഹം ചെയ്യില്ല എന്നാണ് അയാളുടെ പക്ഷമെന്നും മഞ്ജു പത്രോസ് പറയുന്നു.

Advertisement