ബോഡി ഷേപ്പ് എല്ലാം അങ്ങ് പോയല്ലോ എന്ന് പറഞ്ഞ് കമന്റിട്ട ആരാധികയ്ക്ക് ശാലു കുര്യൻ നൽകിയ കിടിലൻ മറുപടി കണ്ടോ

1755

മലയാളികൾക്ക് ഏറെ സുപരിതയായ സിനിമാ സീരിയൽ താരമണ് ശാലു കുര്യൻ. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശാലു കുര്യൻ കൂടുതലും വില്ലത്തി ആയിട്ടാണ് എത്തിയിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിന് സീരിയൽ രംഗത്ത് ഉള്ളത്. ഏഷ്യാനെറ്റിൽ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണ് ശാലു കുര്യൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

അതേ സമയം വില്ലത്തരം മാത്രമല്ല, നല്ല ഒന്നാം തരം ഹാസ്യ നടി കൂടെയാണ് താൻ എന്ന് ശാലു കുര്യൻ തെളിയിച്ചത് തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ ആയിരുന്നു. സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹിതയായ താരം ഇപ്പോൾ കുട്ടികളും കുടുംബവുമായി തിരക്കിലാണ്.

Also Read
പതിനെട്ടാം വയസിലെ വിവാഹം എടുത്തു ചാട്ടമായിപ്പോയി, വെളിപ്പെടുത്തലുമായി ദേവി അജിത്ത്

അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. തന്റെ വിശേഷങ്ങൾ എല്ലാം നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. മറ്റ് സ്ത്രീകൾക്കും അവബോധം നൽകുന്ന തരം പോസ്റ്റുകളാണ് ശാലു കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്നത്.

ആദ്യ പ്രസവത്തിന് ശേഷം ആരോഗ്യവും ശരീരവും വീണ്ടെടുത്തിനെ കുറിച്ചും കുഞ്ഞിന് ഒപ്പമുള്ള ആരോഗ്യപരം ആയ ദിനചര്യങ്ങളെ കുറിച്ചും ശാലു നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ വാവ വന്നതിന് ശേഷവും ശാലു സോഷ്യൽ മീഡിയയിൽ നിന്നും പിന്നോട്ട് പോയില്ല.

ഇക്കഴിഞ്ഞ മേയ് 24 ന് ആണ് ശാലു കുര്യൻ വീണ്ടും ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചത്. 2 വയസുകാരൻ അലിസ്റ്റർ എന്നൊരു മകൻ കൂടിയുണ്ട്. പത്തനംതിട്ട സ്വദേശി മെൽവിൻ ഫിലിപ്പാണ് ശാലുവിന്റെ ഭർത്താവ്.
ഇപ്പോഴിതാ തന്റെ രണ്ട് പുതിയ ഫോട്ടോകളാണ് ശാലു കുര്യൻ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചിരിയ്ക്കുന്നത്.

ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾക്ക് എല്ലാം നടി മറുപടിയും കൊടുക്കുന്നുണ്ട്. സുഖമാണോ എന്ന് ചോദിച്ചവരോട് അതിന് മറുപടി പറയുകയും തിരിച്ച് അതേ കാര്യം അന്വേഷിക്കുകയും ചെയ്തു. വാവ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചപ്പോൾ രണ്ട് വാവകളും സുഖമായിരിക്കുന്നു എന്നായിരുന്നു ശാലു കുര്യന്റെ മറുപടി.

അതേ സമയം ബോഡി ഷേപ്പ് എല്ലാം പോയല്ലോ ശാലു എന്ന് ചോദിച്ചു കൊണ്ട് ആയിരുന്നു ഒരു ആരാധിക കമന്റിട്ടത്. ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ്, ബോഡി ഷേപ്പ് ഒക്കെ ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിയ്ക്കുന്നത് എന്നാണ് ശാലു കുര്യൻ മറുപടി നൽകിയത്.

എന്നാൽ ഇപ്പോൾ സീരിയൽ ഒന്നും ഇല്ലേ എന്ന പരിഹാസ്യം നിറഞ്ഞ ചോദ്യങ്ങൾ ശാലു കുര്യൻ മൈൻഡ് ചെയ്തതുമില്ല. അതേ സമയം മറ്റു സെലിബ്രേറ്റികളേ പോലെ താൻ എന്തു കൊണ്ടാണ് തന്റെ ഗർഭ കാല വിശേഷങ്ങൾ സോഷ്യൽ മീഡിയയ്ക്ക് ആഘോഷിക്കാൻ വിട്ടു കൊടുക്കാതിരുന്നത് എന്ന് വെളിപ്പെടുത്തി ശാലു കുര്യൻ നേരത്തെ ഒരിക്കൽ രംഗത്ത് എത്തിയിരിന്നു.

Also Read
പലരും ചോദിക്കുന്നത് ലെസ്ബിയൻ ആണോ എന്നാണ്, സുഹൃത്തുക്കൾ എല്ലാം ഇട്ടിട്ട് പോയി: സങ്കടം പറഞ്ഞ് നിമിഷ ബിജോ

അന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശാലു കുര്യന്റെ തുറന്നു പറച്ചിൽ. ഗർഭകാലം പരസ്യം ആക്കാതെ ഇരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലു കുര്യൻ മറുപടി ഇങ്ങനെ ആയിരുന്നു. ഗർഭ കാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യം ഇല്ലാത്തതിനാൽ ആണ് ഗർഭിണി ആണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നത്.

ആദ്യത്തെ ഗർഭകാലത്തും ഇങ്ങനെ ആയിരുന്നു. മോൻ ജനിച്ച് രണ്ടുമാസം കഴിഞ്ഞാണ് ഞാനത് സോഷ്യൽ മീഡിയയിൽ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതും ഒക്കെ. ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്ന് ഉണ്ടായിരുന്നു. വയറൊക്കെ ആകും മുമ്പ് ഷൂട്ട് ചെയ്ത എപ്പിസോഡുകളാണ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്.

അടുത്ത കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എന്റെ ചിത്രങ്ങളും ശ്രദ്ധിച്ചാണ് പകർത്തിയിരുന്നത്. അതേസയം ഞാൻ പുറത്തിറങ്ങാതെ ജീവിക്കുകയൊന്നും ആയിരുന്നില്ല. വയറും വെച്ച് പോകേണ്ടിടത്ത് ഒക്കെ ഞാൻ പോകുന്നുണ്ടായിരുന്നു. സാധനങ്ങളൊക്കെ വാങ്ങാൻ ഞാൻ തന്നെയാണ് പോയിരുന്നത്.

സോഷ്യൽ മീഡിയയിൽ ഇതൊന്നും പോസ്റ്റ് ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നില്ലെന്ന് മാത്രം. ഒന്നാമത്തെ കാര്യം അതിനൊക്കെ താഴെ വരാനിടയുള്ള ചില കമന്റുകളാണ്. ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്നൊക്കെയുള്ള പരിഹാസങ്ങളാകും കൂടുതൽ. ഭയങ്കര വിഷമമുണ്ടാകും ആ അവസ്ഥയിൽ അത്തരം കമന്റുകൾ വായിക്കുമ്പോൾ.

നെഗറ്റീവ്സ് കണ്ണിൽ പെട്ടാൽ ബുദ്ധിമുട്ടാണ്. എഴുതിയിടുന്നവർക്ക് ഒരു രസം. നമ്മുടെ കാര്യം അങ്ങനെ അല്ലല്ലോ. അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കേണ്ടതില്ലല്ലോ എന്നും ശാലു കുര്യൻ വ്യക്തമാക്കിയിരുന്നു.

Advertisement