ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്തതിന് പിന്നാലെ തന്റെ വിശേഷങ്ങൾ പറഞ്ഞ് കൊണ്ടാണ് താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വരാറുള്ളത്. കഴിഞ്ഞ ദിവസം ഭർത്താവിന്റെ സഹോദരന്റെ മകളുടെ ഋതുമതി ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. പിന്നാലെ സൗഭാഗ്യയുടെ പിറന്നാളാണ് താരകുടുംബം ആഘോഷിച്ചത്. ഈ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സൗഭാഗ്യ പങ്കുവെച്ചത്.
ഇത്തവണ ’29-ാമത്തെ പിറന്നാളാണ് സൗഭാഗ്യ വെങ്കിടേഷ് ആഘോഷിച്ചത്. 28 അല്ലെങ്കിൽ 30 അതായിരുന്നു എനിക്കിഷ്ടം. 29 വർഷം താൽപര്യമുള്ള പിറന്നാൾ അല്ലായിരുന്നു. എന്നാൽ ഈ വർഷം ഇത്രയും മനോഹരമാവുമെന്ന് ഓർത്തിരുന്നില്ല. മോളുണ്ടായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണിത്.
ALSO READ

അതൊരിക്കലും മറക്കാനാവില്ലാത്ത അനുഭവമാണ്. പതിവ് പോലെ ഇത്തവണത്തെയും രാത്രി തന്നെ സർപ്രൈസ് ഒക്കെ തന്ന് ഞെട്ടിച്ചിരുന്നു. എന്റെ നക്ഷത്രം ഉത്രമാണ്, സുദർശനയുടേയും ഇതേ നക്ഷത്രമാണ്. ഒരുപാട് പ്രത്യേകതകളുള്ളവരാണ് ഈ നക്ഷത്രക്കാർ എന്നൊക്കെയാണ് പറയുന്നതെന്നും’ സൗഭാഗ്യ പറയുന്നു.
സിംപിൾ ബെർത്ത് ഡേ ആണ്. പിറന്നാളിന് അമ്പലത്തിൽ പോയി. ജന്മദിനാഘോഷ ദിവസം തന്നെ പുതിയ കാറിന്റെ പൂജയും നടത്താനും തീരുമാനിച്ചു. അമ്മ താര കല്യാണിന്റെയും ഭർത്താവ് അർജുൻ സോമശേഖറിന്റെയും ഒപ്പമാണ് സൗഭാഗ്യ അമ്പലത്തിലേക്ക് പോയത്. മകളെ അകത്തേക്ക് കൊണ്ട് പോവാത്തതിന്റെ കാരണവും താരം പറഞ്ഞിരുന്നു. സുദർശനയുടെ ചോറൂണ് കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് മകളെ അമ്പലത്തിനകത്തേക്ക് കൊണ്ടു പോവാത്തത്. ബൈക്കിലൂടെ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് സൗഭാഗ്യയും അർജുനും. അടുത്തിടെയാണ് താരങ്ങൾ പുതിയ കാർ സ്വന്തമാക്കിയത്.

ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്തതിന് പിന്നാലെ തന്റെ വിശേഷങ്ങൾ പറഞ്ഞ് കൊണ്ടാണ് താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വരാറുള്ളത്. കഴിഞ്ഞ ദിവസം ഭർത്താവിന്റെ സഹോദരന്റെ മകളുടെ ഋതുമതി ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. പിന്നാലെ സൗഭാഗ്യയുടെ പിറന്നാളാണ് താരകുടുംബം ആഘോഷിച്ചത്. ഈ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സൗഭാഗ്യ പങ്കുവെച്ചത്.
തന്റെ പിറന്നാളിന് സദ്യ ഒരുക്കിയ ആളെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. ചിപ്പിയാണ് സദ്യയൊരുക്കിയത്. ഭർത്താവിനെ ഞാൻ വിളിക്കുന്ന പേരാണ് ചിപ്പി. അത് കേൾക്കുമ്പോഴേ ചേട്ടന് ദേഷ്യം വരും. അത് കാണാനായി ഞാൻ ആൾക്കൂട്ടത്തിൽ നിന്നൊക്കെ മന:പ്പൂർവ്വമായി ആ പേര് വിളിക്കാറുണ്ടെന്നും സൗഭാഗ്യ തമാശരൂപേണ പറയുന്നു. വീഡിയോയിലൂടെ അത് പറഞ്ഞാലും അദ്ദേഹത്തിന് ദേഷ്യം വരും. ആഘോഷങ്ങളിലെല്ലാം സൗഭാഗ്യയുടെ മടിയിൽ മകൾ സുദർശനയും ഉണ്ടായിരുന്നു.
ALSO READ

അതേ സമയം തന്റെ അമ്മയും മകളും തമ്മിലുള്ള സ്നേഹത്തെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. ‘തന്റെ അമ്മയുടെ കൈയ്യിൽ സുദർശന എപ്പോഴും കംഫർട്ടാണ്. ഇന്ന് എന്താണെന്ന് അറിയില്ല. അധികം ബഹളമൊന്നും ഉണ്ടാക്കിയിട്ടില്ല. പൊതുവെ അങ്ങനെ ഇരിക്കാത്ത ആളാണ്. സദ്യയുടെ മുന്നിൽ ഇരുന്നപ്പോഴൊന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല.
ചോറൂണ് അടുത്താൽ കുഞ്ഞുങ്ങൾ ചോറൊക്കെ കണ്ടാൽ നോക്കുമെന്ന് കേട്ടിട്ടുണ്ട്. അതാണെന്ന് തോന്നുന്നു, ആൾ സദ്യയിലേക്ക് തന്നെ നോക്കി ഇരിക്കുകയാണെന്നും സൗഭാഗ്യ പറയുന്നു. എന്തായാലും എല്ലാ കൊണ്ടും സന്തോഷമുള്ള പിറന്നാളാണ് ഇത്തവണ കഴിഞ്ഞതെന്നും സൗഭാഗ്യ പറയുന്നുണ്ട്.









