അടുത്തിരിക്കാൻ ഇഷ്ടമല്ലെന്ന് രജിഷ പറഞ്ഞു, അതിൽ എനിക്കൊരു പാഠമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സിദ്ധീഖ്

69420

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സിദ്ധീഖ് ഇപ്പോൾ മുതിർന്ന മുൻനിര താരങ്ങളിൽ ഒരാളാണ്. ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങി അദ്ദേഹം നായകനായും വില്ലനായും സഹനടനായുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. താരരാജാക്കൻമാരയ മമ്മൂട്ടിയും മോഹൻലാലും മുതൽ മലയാള സിനിമയിലെ യുവ തലമുറയിലെ താരങ്ങൾക്കൊപ്പം വരെ സിദ്ദീഖ് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലി, രജിഷ വിജയൻ, ഐശ്വര്യ ലക്ഷ്മി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവരെക്കുറിച്ചുള്ള സിദ്ദീഖിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദീഖ് മനസ് തുറന്നത്. അടുത്തിടെ പുറത്ത്‌ ഇറങ്ങിയ എല്ലാം ശരിയാകും എന്ന ചിത്രത്തിൽ ആസിഫ് അ്ലിയ്ക്കും രജിഷ വിജയനുമൊപ്പ മായിരുന്നു സിദ്ദീഖ് അഭിനയിച്ചത്.

Advertisements

രജിഷയുടെ കൂടെ ഞാൻ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കൽ രജിഷ എന്റെ അടുത്ത് വന്നിട്ട് ഒരാളെ കുറിച്ച് പറഞ്ഞത്, എനിക്ക് അയാളുടെ അടുത്ത് ഇരിക്കാൻ ഇഷ്ടമല്ല എന്നായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ രജിഷ പറഞ്ഞത് അയാൾ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞു കൊണ്ടിരിക്കും എന്നായിരുന്നു.

Also Read
ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമയാണ് അനിയത്തിപ്രാവ്, ചാക്കോച്ചൻ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ വിഷമം വന്നു; നടൻ കൃഷ്ണ

അത് എനിക്ക് വലിയൊരു പാഠമായിട്ട് തോന്നി എന്നാണ് രജിഷയെ കുറിച്ച് സിദ്ദീഖ് പറയുന്നത്. നമ്മൾ മറ്റൊരാളെ പറ്റി കുറ്റം പറയുന്നത് ഒരാൾ എൻജോയ് ചെയ്യുന്നില്ല എന്ന താൻ അപ്പോൾ തിരിച്ചറിഞ്ഞുവെന്നാണ് സിദ്ദീഖ് പറയുന്നത്. ചിലപ്പോൾ നമ്മൾ അറിയാതെയെങ്കിലും മറ്റൊരാളുടെ കുറ്റം പറഞ്ഞുപോകും. കുറ്റം പറയുന്നതുപോലും നമ്മൾ അയാളേക്കാൾ നല്ലതാണെന്ന് കാണിക്കാൻ വേണ്ടിയോ ഞാൻ അയാളെക്കാൾ കേമനാണെന്ന് വരുത്താൻ വേണ്ടിയിട്ടോ ഒക്കെ ആയിരിക്കുമെന്നാണ് സിദ്ദീഖ് പറയുന്നത്.

കേട്ടിരിക്കുന്നവർ അത് രസിക്കുന്നുണ്ടെന്ന് ഭാവിക്കുന്നുണ്ടെങ്കിലും ശരിക്കും അവർക്കത് രസിക്കുന്നില്ല എന്നാണ് സിദ്ദീഖ് പറയുന്നത്. അറ്റ്‌ലീസ്റ്റ് രജിഷ വിജയനെങ്കിലും അത് രസിക്കുന്നില്ല. മറ്റൊരാളെപ്പറ്റി കുറ്റം പറയുന്നത് ആ കുട്ടിക്ക് ഇഷ്ടമാകുന്നില്ല. അത് വളരെ നല്ല ഗുണമാണെന്നും സിദ്ദീഖ് പറയുന്നു. അതേസമയം ആസിഫ് അലി തനിക്ക് മകനെ പോലെ ആണെന്നാണ് സിദ്ദീഖ് പറയുന്നത്.

ആസിഫ് അഭിനയിക്കുന്നത് കണ്ട് പഠിക്കണമെന്ന് തന്റെ മകനോട് താൻ പറഞ്ഞിട്ടുണ്ടെന്നും സിദ്ദീഖ് പറയുന്നു. വളരെ സ്വാഭാവികമായിട്ടാണ്് ആസിഫ് അഭിനയിക്കുന്നതെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടു. അത് കാണുമ്പോൾ കൊതി തോന്നാറുണ്ടെന്നും താനെക്കെ വളരെയധികം പേടിച്ചായിരുന്നു അഭിനയിച്ചിരുന്നതെന്നും സിദ്ദീഖ് പറയുന്നു. അതേ സമയം മിടുക്കിയാണ് ഐശ്വര്യ എന്നാണ് ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് സിദ്ദീഖ് പറയുന്നത്.

സ്‌ക്രീനിൽ കാണുന്ന ഐശ്വര്യയേ അല്ല യഥാർത്ഥത്തിൽ അവൾ. ലൊക്കേഷനിൽ വന്നാൽ അവൾ അങ്ങനെ ഒരു സിനിമ നടിയോ ഒന്നും അല്ല. അവിടെ നിന്ന് പാട്ടുപാടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്ന ഒരാൾ. എന്നാൽ സ്‌ക്രീനിൽ വരുമ്പോൾ പെട്ടെന്ന് തന്നെ വേറൊരു ആളായി മാറും എന്നാണ് സിദ്ദീഖ് ചൂണ്ടിക്കാണിക്കുന്നത്. 24 മണിക്കൂറും അഭിനയിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഐശ്വര്യയ്ക്ക് ഓഫ് സ്‌ക്രീൻ ഒരു ആക്ടിങ്ങും ഇല്ല.

വളരെ ഇന്നസെന്റ് ആണെന്നും സിദ്ദീഖ് പറഞ്ഞു. പൃഥ്വിരാജിനെ കുറിച്ചും സിദ്ദിഖ് മനസ് തുറക്കുന്നുണ്ട്. ആദ്യ സിനിമയായ നന്ദനം മുതൽ പൃഥ്വിയെ അറിയാം. ഒന്നും അറിയാത്ത ഒരു സിനിമ വിദ്യാർത്ഥിയെ പോലെ സിനിമ സെറ്റിൽ വന്നതു തൊട്ടുള്ള പൃഥ്വിയുടെ ഓരോ വളർച്ചയും നോക്കിക്കണ്ടിട്ടുണ്ട് എന്നാണ് സിദ്ദീഖ് പറയുന്നത്. സിനിമയോട് ഭയങ്കര പാഷനുള്ള ആളാണ്. വളരെയധികം ഇന്റലിജന്റാണ്.

Also Read
വഴങ്ങി കൊടുക്കാത്തതിന്റെ പേരിലാണ് തനിക്ക് അവസരങ്ങൾ നഷ്ടമായത്: വെളിപ്പെടുത്തലുമായി ബോഡിഗാർഡ് നടി മിത്രാ കുര്യൻ

സിനിമയുടെ എ ടു സെഡ് കാര്യങ്ങൾ എത്രയോ നേരത്തെ മനസിലാക്കിക്കഴിഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം എന്നും സിദ്ദീഖ് പറയുന്നു. ഫഹദിന്റെ തുടക്കകാലത്ത് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹീറോ ആയി വന്ന ശേഷം ഒപ്പം അഭിനയിക്കാൻ സാധിച്ചിട്ടില്ലെന്നും ഭയങ്കര ജീനിയസ് ആക്ടറാണ് ഫഹദെന്നും സിദ്ദീഖ് പറയുന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ കഥാപാത്രത്തെക്കുറിച്ച് ഇത്രയും മനസിലാക്കുന്നതും ആഴത്തിൽ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്നതും കാണുമ്പോൾ അസൂയ തോന്നാറുണ്ടെന്നും സിദ്ദീഖ് പറയുന്നു.

Advertisement