Home Entertainment Celebrities

അന്നാ ബെന്നിനെ കെട്ടിപ്പിടിച്ചും ചേർന്നുമിരിക്കുന്ന ഈ ചെറുപ്പക്കാരൻ ആരാണ്; അന്തംവിട്ട് ആരാധകർ

58

പോയവർഷത്തെ സൂപ്പർഹിറ്റായ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അന്ന ബെൻ. ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.

പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് താരം. അതേസമയം ഹെലൻ എന്ന ചിത്രത്തിൽ കൂടി അഭിനയിച്ചതോടെ താരത്തിന്റെ റെയിഞ്ച് തന്നെ മാറി. ഇപ്പോൾ താരത്തിന് കൈനിറയെ സിനിമയാണ്.

Advertisements

ഓരോ ചിത്രത്തിലും താരത്തിന്റെ അഭിനയം പ്രേക്ഷക കൈയടി വാങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഒരു ചെറുപ്പക്കാരനുമൊത്തുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചതാണ് ആരധകരിൽ സംശയം സൃഷ്ടിച്ചിരിക്കുന്നത്.

നടി അന്നബെന്നിനൊപ്പമുള്ള ഈ സുന്ദര ചെറുക്കൻ ആരാണ് കെട്ടിപിടിച്ചും ചേർന്നിരുന്നും അന്നയ്ക്കൊപ്പമുള്ള നിരവധി ഫോട്ടോകൾ. ആരാധകർ പെട്ടെന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു. എന്നാൽ, അന്നബെൻ തന്നെ പറയുന്നു ആ ചെറുപ്പക്കാരൻ ആരാണെന്ന്.

ഇത് എന്റെ സഹോദരനാണെന്ന്. അന്നയ്ക്ക് ഒരു സഹോദരിയല്ലേ ഉള്ളൂ, പിന്നെ ഇത് ഏതാണ് ഈ സഹോദരൻ എന്ന ചോദ്യവുമുണ്ട്. എന്നാൽ എല്ലാവരും ആഗ്രഹിക്കും ഒരു സഹോദരനെ കിട്ടിയിരുന്നെങ്കിൽ എന്ന്. അതുപോലെയൊരു സഹോദരൻ തനിക്കുമുണ്ടെന്നും. അതും ട്വിൻ സഹോദരനാണ് അവനെന്നുമാണ് അന്ന പറയുന്നത്. എന്നാൽ ഈ ചെറുപ്പക്കാരൻ തന്റെ യഥാർത്ഥ സഹോദരനല്ലെന്നും താരം പറയുന്നുണ്ട്.

കുടുംബക്കാരുടെ പാർട്ടിക്കിടെയാണ് ഈ ആൺകുട്ടിയെ അന്ന പരിചയപ്പെടുന്നത്. ഇപ്പോൾ ആറ് വർഷമായി തന്റെ കുടുംബത്തിലെ അംഗം പോലെ അവനുണ്ട്. ഇപ്പോൾ തന്റെ കുടുംബം അവനില്ലാതെ പൂർണത വരില്ലെന്നായി എന്നാണ് താരം പറയുന്നത്.

തന്റെ സഹോദരന്റെ പിന്നാൾ ദിനത്തിലാണ് താരം സഹോദരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ കാര്യങ്ങൾ കുറിച്ചത്. എപ്പോഴും ആ ചിരി അവിടത്തന്നെ ഉണ്ടാകട്ടെ. അവന്റെ പിറന്നാൾ ദിനമാണിന്ന്. നല്ലൊരു പിറന്നാൾ ആശംസ നേരുന്നുവെന്നും അന്നബെൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement