മമ്മൂട്ടി പെട്ടെന്ന് ചൂടാകും എന്നാലും എനിക്കിഷ്ടം മമ്മൂട്ടിയെ ആണെന്ന് ഹരിഹരൻ, കാരണവും വെളിപ്പെടുത്തി സംവിധായകൻ

6983

നിരവധി ക്ലാസ്സിക് ഹിറ്റികൾ സമ്മാനിച്ചിട്ടുള്ള മലയാള സിനിമയിലെ അതികായനായ സംവിധായകൻ ആണ് ഹരിഹരൻ. വളരെ സങ്കീർണമായ സബ്ജക്ടുകൾ സിനിമയാക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ള സംവിധായകൻ. എംടി ഹരിഹരൻ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കാമ്പുള്ള ഒട്ടേറെ ചിത്രങ്ങളായിരുന്നു.

മലയാത്തിലെ താരരാജാക്കൻമാരായ മോഹൻലാലിനേയും മമ്മൂട്ടിയേയും നായകൻമാരാക്കി ഹരിഹരൻ സിനിമ ഒരുക്കിയിട്ടുണ്ട്. അതേ സമയം പെട്ടെന്ന് ചൂടാവുന്ന, സെറ്റിൽ വളരെ സ്ട്രിക്ട് ആയ സംവിധായകനാണ് ഹരിഹരൻ എന്നാണ് സിനിമാലോകത്ത് പരക്കെയുള്ള അഭിപ്രായം. അതോ പോലെ പരുക്കനും ചൂടനുമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്നും പലരും പറയാറുണ്ട്.

Advertisements

ഈ രണ്ടുപേരും ചേർന്നാണ് ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാളത്തിന് സമ്മാനിച്ചത്. ഇവർ രണ്ടുപേരും ചേരുമ്പോൾ ലൊക്കേഷനിൽ എങ്ങനെയായിരിക്കും പരസ്പരം ഈഗോ വെച്ചുപുലർത്താറുണ്ടോ എന്നൊക്കെ പലരും സംശയിക്കുന്ന ഒന്നാണ്.

Also Read
തെന്നിന്ത്യൻ സിനിമയുടെ സെറ്റിൽ വെച്ച് എനിക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം: നടി നേഹാ ധൂപികയുടെ വെളിപ്പെടുത്തൽ

എന്നാൽ താൻ ഏറ്റവും കംഫർട്ടബിളായി വർക്ക് ചെയ്തത് മമ്മൂട്ടിക്ക് ഒപ്പമാണെന്ന് ഹരിഹരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പ്രേംനസീറിന് ശേഷം ഞാൻ ഏറ്റവും കംഫർട്ടബിളായി വർക്ക് ചെയ്തത് മമ്മൂട്ടിക്ക് ഒപ്പമാണ്.

മമ്മൂട്ടിയും എന്നേ പോലെയാണ് ഞങ്ങൾ രണ്ടുപേരും ഒരേ നക്ഷത്രമാണ്. വിശാഖമാണ് ഭയങ്കര ചൂടൻമാരാണ്. പെട്ടെന്ന് ചൂടാവും, പക്ഷേ ഈ ചൂടുമാത്രമേ ഉള്ളൂ. ഞാൻ എപ്പോഴും പറയാറുണ്ട് മമ്മൂട്ടിക്കുള്ളിൽ മറ്റൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ക്യാരക്ടർ ഹരിഹരൻ പറയുന്നു.

അതേ സമയം ഉടൻ തന്നെ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരൻ എന്നാണ് സൂചനകൾ. ഇത് കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള സിനിമയാണെന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Also Read
കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർത്ത് വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുള്ള സംഘപരിവാർ ശ്രമം: ദി കേരള സ്‌റ്റോറിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement