Home Entertainment

രാജുവുമായുള്ള പ്രണയം അന്നെന്റെ ഉറക്കം നഷ്ടപ്പെടുത്തി: സംവൃത സുനിൽ പറയുന്നു

13096

ലാൽജോസ് ചിത്രം രസികനിലൂടെ ദിലീപിന്റെ നായികയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംവൃത സുനിൽ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ഒന്നും മലയാളത്തിൽ ചെയ്തിട്ടില്ലെങ്കിലും മോശമല്ലാത്ത സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത നായിക നടി കൂടിയാണ് സംവൃത.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

Advertisements

സിനിമയിൽ തനിക്ക് ഏറ്റവും ചെയ്യാൻ പ്രയാസകരമായ കാര്യം എന്തെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് താരം. ഡാൻസും, റൊമാൻസും ചെയ്യാൻ സിനിമയിൽ വന്ന നിമിഷം മുതൽ ചമ്മലായിരുന്നുവെന്നും സിനിമയിൽ പൃഥ്വിരാജിനൊപ്പം ആടിപാടേണ്ടി വന്ന ഒരു അനുഭവം ഓർത്തെടുത്തു കൊണ്ട് സംവൃത പറയുന്നു.

സംവൃതയുടെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ ഡാൻസ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച് ടെൻഷനാണ്. ക്ലാസ്സിക്കൽ ഡാൻസ് മാത്രമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സിനിമാറ്റിക് എനിക്ക് വശമില്ല. ഒരു സിനിമയിൽ ഫാസ്റ്റ് ആയിട്ടുള്ള ഡാൻസ് ഉണ്ടെന്നറിഞ്ഞാൽ തലേദിവസം ഞാൻ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു റോബിൻഹുഡ് എന്ന സിനിമയിലെ പ്രിയന് മാത്രം എന്ന ഗാന ചിത്രീകരണം.

Also Read
അതോടെ രോഹിണി കരച്ചിലോട് കരച്ചില് ആയി, വേറാരെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് അടികിട്ടിയേനെ: വെളിപ്പെടുത്തലുമായി മണിയൻ പിള്ള രാജു

രാജുവാണെങ്കിൽ നന്നായി ഡാൻസ് ചെയ്യുന്ന ആളാണ്. പ്രത്യേകിച്ച് ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാൻ എനിക്ക് ടെൻഷനായി. ഇന്നും ആ ഗാനം കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാൻ അത് ചെയ്തു എന്നുള്ളതോർത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാൻസും, അതുമായി ബന്ധപ്പെട്ട ഡാൻസ് സ്റ്റെപ്പുകളും എന്നും സംവൃത സുനിൽ പറയുന്നു.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കവെയാണ് നടി വിവാഹിതയാവുന്നത്. തുടർന്ന് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കുകയായിരുന്നു. ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തിരിച്ചു വരവ് നടത്തിയിരുന്നു.

Also Read
ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധം തീർച്ഛയായും സുരക്ഷിതമാണ്: പ്രതികരണവുമായി പ്രിയാ മണി

താരം ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനിൽ രണ്ടാമതൊരു കുഞ്ഞിന് ജന്മം നൽകിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുൻപായിരുന്നു ഇളയമകന്റെയും ജനനം.

Advertisement