9 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ സൃഷ്ടിച്ച് കിംഗ് ഓഫ് കൊത്ത ടീസർ ട്രെൻഡിങിൽ ഒന്നാമത്, ചരിത്രം സൃഷ്ടിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ

127

തന്റെ ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിന് ഉള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായി എത്തിയ സിനിമയുടെ റെക്കോർഡ് ബ്രെക് ചെയ്തു.

ഇപ്പോഴും അജയ്യനായി കൊത്തയിലെ രാജാവ് യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിലും ഒന്നാമതായി തുടരുക ആണ്. ചിത്രത്തിന്റെ ടീസറിനു വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയത്. തുടക്കത്തിൽ ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് തുടക്കം നൽകിയിരിക്കുന്നത്.

Advertisements

96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു അജയ്യനായി നിലകൊള്ളുന്നു. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ്.

Also Read
അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങി കൊടുക്കണോ വേണ്ടയോ എന്ന് ഒരു സ്ത്രീക്ക് തീരുമാനിക്കാം, എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ താലി ധരിക്കും, ആരും ചോദ്യം ചെയ്യേണ്ട, തുറന്നടിച്ച് ഗായത്രി കൃഷ്ണന്‍

ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം: നിമീഷ് രവി, സംഗീത സംവിധാനം: ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ, ആക്ഷൻ:രാജശേഖർ, സ്‌ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ

കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Also Read
അന്നത്തെ മഞ്ജുവിന്റെ വിനയം കണ്ട് സംശയം തോന്നി, കള്ളക്കളി കണ്ടെത്താന്‍ ദിവസങ്ങളോളം നിരീക്ഷിച്ചു, വെളിപ്പെടുത്തലുമായി നടന്‍ ബാലാജി

Advertisement