ആ ദിവസം ഞാൻ ഭർത്താവിനെ കിടപ്പറയിൽ കയറ്റില്ല മറ്റൊരു മുറിയിൽ കിടത്തും: ഹൻസിക പറഞ്ഞത് കേട്ടോ

3318

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഗ്ലാമറസായ നായികയാണ് നടി ഹൻസിക മൊത്വാനി. ബോളിവുഡ് സിനിമകളിൽ താളങ്ങാനാണ് ഈ ഉത്തരേന്ത്യൻ സ്വദേശിനി ശ്രമിച്ചത് എങ്കിലും അത് വേൺവിധത്തിൽ വിജയിച്ചില്ല.

ഇതോടെ തെന്നിന്ത്യൻ സിനിമകളിലേക്ക് കടന്നതാരം തമിഴ്, തെലുങ്ക് സിനിമകളിൽ വളരെ പെട്ടെന്ന് ഹൻസിക ശ്രദ്ധിക്കപ്പെടുക ആയിരുന്നു. അതേ സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ പഴയത് പോലെ സജീവമല്ല താരം.

Advertisements

എന്നാൽ വിവാഹ ശേഷവും അഭിനയം തുടരാൻ ആണ് തന്റെ തീരുമാന എന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ഹൻസിക വിവാഹിത ആവുന്നത്. ബിസിനസ്സുകാരൻ ആയ സൊഹൈൽ കത്യൂര്യയെയാണ് നടി വിവാഹം ചെയ്തത്.

തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഹൻസിക പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാഗുകളോട് കടുത്ത ഭ്രമം തനിക്ക് ഉണ്ടെന്ന് ഹൻസിക പറയുന്നു. ഭർത്താവിന് ഒപ്പം ഡിന്നറിന് പോവുക ആണെങ്കിൽ ബാഗിനായി ഒരു കസേര വേണം.

അത്രമാത്രം പ്രിയപ്പെട്ടതാണ് ഹാൻഡ് ബാഗുകൾ. ഒരു ദിവസം ബോംബെയിലേക്കോ മറ്റോ പോകാൻ തീരുമാനിച്ചാൽ തലേന്ന് ബാഗുകളെല്ലാം തന്റെ കിടപ്പറയിൽ വെക്കും. അന്ന് ഭർത്താവിന് മറ്റൊരു മുറിയിൽ കിടക്കേണ്ടി വരുമെന്നും ഹൻസിക തുറന്ന് പറഞ്ഞു. തന്റെ കൈയിലുള്ള ബാഗുകളെല്ലാം ഒരു ലക്ഷത്തിന് മുകളിൽ വില വരുന്നത് ആണെന്നും ഹൻസിക പറയുന്നു.

Also Read
അന്നത്തെ മഞ്ജുവിന്റെ വിനയം കണ്ട് സംശയം തോന്നി, കള്ളക്കളി കണ്ടെത്താന്‍ ദിവസങ്ങളോളം നിരീക്ഷിച്ചു, വെളിപ്പെടുത്തലുമായി നടന്‍ ബാലാജി

18 വയസ്സ് മുതൽ ബാഗുകൾ വാങ്ങിക്കൂട്ടുക ആണെന്നും ഇത് കുറച്ച് കൂടുതൽ ആണെന്ന് അമ്മ പറയാറുണ്ടെന്നും ഹൻസിക പറയുന്നു. അതേ സമയം ഒരുമിച്ച് ബിസിനസ് ചെയ്തപ്പോഴുള്ള പരിചയമാണ് സൊഹൈലിനെയും ഹൻസികയെയും അടുപ്പിക്കുന്നത്. സൊഹൈലുമായി പ്രണയത്തിൽ ആയതിനെ കുറിച്ച് നേരത്തെ ഹൻസിക സംസാരിച്ചിരുന്നു.

Courtesy: Public Domain

സഹോദരന്റെ സുഹൃത്ത് ആയിരുന്നു അവൻ. പിന്നെ എന്റെ അടുത്ത സുഹൃത്തായി. സൊഹൈലാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്. ഞാൻ കാര്യമാക്കിയില്ല. പത്തൊൻപത് വയസുള്ള പയ്യനല്ല ഞാൻ, കാര്യമായിട്ട് പറയുകയാണെന്ന് അവൻ പറഞ്ഞു. കുറച്ച് നാളുകൾക്കുള്ളിൽ താൻ സൊഹൈലുമായി അടുത്തെന്നും ഹൻസിക വ്യക്തമാക്കി.

സൊഹൈൽ ശാന്തനായ വ്യക്തിയാണ്. വഴക്കുണ്ടായാൽ എങ്ങനെ പരിഹരിക്കണം എന്ന് അദ്ദേഹത്തിന് അറിയാം എന്നും ഹൻസിക അന്ന് പറഞ്ഞു. വിവാഹത്തിന് ശേഷം രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. സൊഹൈലിന്റെ ആദ്യ വിവാഹ ബന്ധവും വേർപിരിയലും അടുത്തിടെ ചർച്ച ആയിരുന്നു.

Courtesy: Public Domain

ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്നു ഹൻസികയെന്നും റിപ്പോർട്ടുകൾ വന്നിരുന്നത് ആണ്. തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് അടുത്തിടെ ഹൻസിക സംസാരിച്ചിരുന്നു. വളർച്ച തോന്നാൻ ചെറുപ്രായത്തിൽ ഹോർമോൺ കുത്തിവെപ്പ് നടത്തി എന്ന ഗോസിപ്പാണ് തന്നെ ഏറെ ബാധിച്ചതെന്ന് ഹൻസിക തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read
9 മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ സൃഷ്ടിച്ച് കിംഗ് ഓഫ് കൊത്ത ടീസർ ട്രെൻഡിങിൽ ഒന്നാമത്, ചരിത്രം സൃഷ്ടിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ

Advertisement