വെറും മൂന്നാഴ്ച കൊണ്ട് അങ്ങനെയക്കെ ഉണ്ടാകുമോ; ആൻ അഗസ്റ്റിനെ കെട്ടാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ആനിന്റെ അമ്മ ജോമോനോട് ചോദിച്ചത് ഇങ്ങനെ

725

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറിയ നടിയാണ് ആൻ അഗസ്റ്റിൻ. നിർമ്മാതാവും നടനുമായിരുന്ന അഗസ്റ്റിന്റെ മകൾ കൂടിയായ ആനിന്റെ സിനിമയിലെ വളർച്ച വളരെ പെട്ടെന്നായിരുന്നു.

വ്യത്യസ്തമായ ഒരു പിടി വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറി താരം. അതേസമയം താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോൺ ആയിരുന്നു ആനിന്റെ ജീവിതപങ്കാളി. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്.

Advertisements

സിനിമാലോകം വലിയ ആഘോഷമാക്കിയ ഈ താരവിവാഹം ഒടുവിൽ വേർപിരിയലിന്റെ വക്കിലെത്തി. 2020 ലാണ് ആറ് വർഷത്തെ ദാമ്പത്യജീവിതത്തിനു വിരാമമിടാൻ ഇരുവരും തീരുമാനിച്ചത്. ആനിനെ നേരിൽ കാണും മുൻപ് ആൻ അഭിനയിച്ച ഒരു സിനിമ പോലും താൻ കണ്ടിട്ടില്ല എന്ന് പഴയൊരു അഭിമുഖത്തിൽ ജോമോൻ പറഞ്ഞിട്ടുണ്ട്.

Also Read
നടി ഹുമ ഖുറേഷിയുമായി അടുപ്പം, സൽമാന്റെ സഹോദരന്റെ ഭാര്യ വീടുവിട്ടിറങ്ങി, സംഭവം ഇങ്ങനെ

ആൻ ഭയങ്കര ജാഡയുള്ള കൂട്ടത്തിലാണെന്നാണ് ജോമോൻ ആദ്യം കരുതിയത്. പിന്നീട് ആനുമായി അടുക്കാൻ അവസരം കിട്ടി. വളരെ പെട്ടെന്ന് ഇരുവരുടെയും സൗഹൃദം വളർന്നു, അത് പ്രണയമായി ആനിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ജോമോൻ ആനിന്റെ വീട്ടിൽ അറിയിച്ചു.

തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ആനിന്റെ അമ്മയോട് ജോമോൻ പറഞ്ഞു. എത്ര നാളായി ഈ പ്രണയം തുടങ്ങിയിട്ട്? എന്ന് ആനിന്റെ അമ്മ ജോമോനോട് ചോദിച്ചു. മൂന്നാഴ്ച എന്ന മറുപടിയാണ് ജോമോൻ നൽകിയത്. ഇത് കേട്ടതും ആനിന്റെ അമ്മയ്ക്ക് അതിശയമായി.

മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ എന്ന മറുചോദ്യമായിരുന്നത്രേ ആനിന്റെ അമ്മ ജോമോനോട് ചോദിച്ചത്. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും ഒരുമിച്ചു. എന്ത് കാരണത്താലാണ് പിന്നീട് ജോമോനും ആൻ അഗസ്റ്റിനും പിരിഞ്ഞതെന്ന് വ്യക്തമല്ല. ജോമോനാണ് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യം വക്കീൽ നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ടുകൾ.

Also Read
ഇതെല്ലാം ഞാൻ ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്, വിവാഹശേഷം സയേഷയ്ക്ക് ഒപ്പമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആര്യ

മലയാളികൾക്ക് സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് ആൻ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ ആൻ അഗസ്റ്റിൻ മലയാളികളുടെ ഹൃദയം കീഴടക്കി.

പിന്നീട് ശ്യാമപ്രസാദ് ചിത്രം ആർട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആർട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ആൻ കരസ്ഥമാക്കി. അർജുനൻ സാക്ഷി, ത്രീ കിങ്സ്, ഓർഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ആൻ അഗസ്റ്റിൻ വേഷമിട്ടിട്ടുണ്ട്.

Also Read
ഭർത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിൽ ഒന്നും എനിക്ക് പ്രശ്നമില്ല പക്ഷേ എന്നെക്കാളും പ്രശ്നം മറ്റു ചിലർക്കാണ്: സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരുടെ ഭാര്യ പറഞ്ഞത് കേട്ടോ

Advertisement