തനിക്കൊപ്പം അഭിനയിവരിൽ ഏറ്റവും മികച്ച നടിയുടെ പേര് വെളിപ്പെടുത്തി ജയറാം

44

വെള്ളിത്തിരയിലെ കുടുംബനായകൻ ജയറാം മലയാളത്തിലെ ഒട്ടുമിക്ക നായികമാർക്കൊപ്പവും നായകനായി അഭിനയിച്ച നടനാണ്. ജയറാം ശോഭന, ജയറാം ഉർവശി, ജയറാം പാർവതി, അങ്ങനെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ നായകനായി തിളങ്ങിയ ജയറാം തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതും തനിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച പാർവതിയെയായിരുന്നു, എന്നാൽ കൂടെ അഭിനയിച്ചതിൽ ഏറ്റവും മികച്ച നടി ആരെന്ന ചോദ്യത്തിന് ജയറാമിന്റെ ഉത്തരം ഉർവശി എന്നായിരുന്നു. ശോഭനയ്ക്കും സംയുക്തയ്ക്കും പാർവതിക്കുമൊക്കെ മേലയാണ് ഉർവശി എന്ന നടിയുടെ റേഞ്ച് എന്നും എല്ലാത്തരം വേ.

ങ്ങളും അവതരിപ്പിച്ചു കയ്യടി നേടാൻ ഉർവശിയെ പോലെ മറ്റൊരാളില്ലെന്നും ജയറാം പറയുന്നു, ഞാനുമായി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത നായിക നടിയും ഉർവശി തന്നെയെന്നു അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജയറാം പങ്കുവയ്ക്കുന്നു. പക്ഷെ ഇനി അവസരം ലഭിച്ചാൽ ഇവരിൽ ആർക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ ശോഭന എന്നായിരുന്നു ജയറാമിന്റെ മറുപടി.

Advertisements

കടിഞ്ഞൂൽ കല്യാണം, മാളൂട്ടി, മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, ചാഞ്ചാട്ടം, അങ്ങനെ ഇരുപത്തി അഞ്ചോളം സിനിമകളിൽ ജയറാം ഉർവശി ജോഡികൾ ഒന്നിച്ചപ്പോൾ സൂപ്പർ മാൻ, മേലെ പറമ്പിൽ ആൺവീട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജയറാമും ശോഭനയും ഒന്നിച്ചെത്തി. പ്രാദേശിക വാർത്തകൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര എന്നിവയായിരുന്നു ജയറാം പാർവതി ടീം ഒന്നിച്ചെത്തിയ സിനിമകൾ.

Advertisement